ലോക്ക്ഡൗണില്‍ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.ജി.പി; അവശ്യ യാത്രകള്‍ക്ക് മാത്രമേ ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് അനുമതി നല്‍കൂ

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും അവശ്യ യാത്രകള്‍ക്ക് മാത്രമേ ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേയ്ക്ക് അനുമതി നല്‍കുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ നിയന്ത്രണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വാഹനങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ്ഈ വാഹനങ്ങള്‍ക്ക് അനുവാദം നല്‍കുക.
സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടാകുന്നതാണ് നല്ലത്. എന്നാല്‍ നിര്‍ബന്ധമാക്കുന്നില്ലെന്നും ബെഹ്‌റ അറിയിച്ചു. അതേസമയം സംസ്ഥാനാന്തര യാത്രയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ നിര്‍ബന്ധമാണ്. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി.
https://www.facebook.com/Malayalivartha























