രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് ബസ് സര്‍വീസ് ഇല്ല

സംസ്ഥആനത്ത് രണ്ടാം ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് ബസ് സര്‍വീസ് ഉണ്ടാവില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കുന്ന 20 നും 24 നും ശേഷം റെഡ് സോണ്‍ ഒഴികെയുള്ള മേഖലയില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ മാര്‍ഗ നിര്‍ദേശമാണ് സംസ്ഥാനം തിരുത്തുന്നത്.
സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണില്‍പ്പെടുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മെഡിക്കല്‍ സേവനങ്ങള്‍, ചികിത്സ, ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ അന്തര്‍ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യങ്ങളില്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണം. അനാവശ്യമായി യാത്ര ചെയ്താല്‍ കേസെടുക്കും. തിങ്കളാഴ്ച മുതല്‍ ഇളവ് വരുന്ന ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളില്‍ ചില ഇളവുകള്‍ ഉണ്ടാകും. ഈ ജില്ലകളില്‍ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സര്‍വ്വീസുകാര്‍ക്ക് വാഹനം നിരത്തിലിറക്കാം.
https://www.facebook.com/Malayalivartha























