Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇവര്‍ പറയുന്നതു പോലെയെങ്കില്‍ പിണറായിക്ക് വേണ്ടി പി.ആര്‍ ജോലി ചെയ്യുന്നവര്‍ രാഹുല്‍ ഗാന്ധിയും തരൂരും അടക്കമുള്ളവര്‍ ; അര്‍ണബ് ഗോസ്വാമി വരെ ഇപ്പോള്‍ ഇടതു സര്‍ക്കാരിന്‍്റെ പി.ആര്‍.ജോലി ഏറ്റെടുത്തിരിക്കയല്ലേ?

18 APRIL 2020 10:29 PM IST
മലയാളി വാര്‍ത്ത

സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുന്‍ എം.പി എം.ബി രാജേഷ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്ന് എം.ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ ആരോപിക്കും പോലെയാണെങ്കില്‍ പിണറായി സര്‍ക്കാരിന് വേണ്ടി പി.ആര്‍.ജോലി ചെയ്യുന്നവരില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവര്‍പെടുമെന്ന് രാജേഷ് പറഞ്ഞു..

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്താണ് കേരളത്തിലെ പ്രതിപക്ഷത്തെ ഇത്ര ഇരിക്കപ്പൊറുതിയില്ലാതാക്കുന്നത്? കുഞ്ചന്‍ നമ്ബ്യാര്‍ കവിതയിലെ സമനില തെറ്റിയ മര്‍ക്കടന്‍്റെ വാലില്‍ തേളുകുത്തിയ അവസ്ഥയിലെപ്പോലെ പ്രതിപക്ഷം കോപാക്രാന്തരാവാന്‍ കാരണമെന്ത്?കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച ആഗോള ഖ്യാതി അവര്‍ക്ക് സഹിക്കാനും താങ്ങാനുമാവുന്നില്ല എന്നതു മാത്രമല്ലേ പ്രശ്നം. അവരുടെ കൂട്ടക്കരച്ചിലുകള്‍ ആറ്റികുറുക്കിയാല്‍ രണ്ട് പരാതിയാണ് കാര്യമായി കിട്ടുക. ഒന്ന്, മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍്റേയും പ്രതിഛായ ഇങ്ങനെ വര്‍ദ്ധിക്കാമോ? ഇത്ര നല്ല അഭിപ്രായം ഉണ്ടാക്കാമോ? ഇതെല്ലാം വെറും പി.ആര്‍. കൊണ്ടു മാത്രമുണ്ടാക്കിയതാണ്. സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടല്ല. രണ്ട്, സൈബര്‍ സഖാക്കള്‍ സംഘടിതമായി ട്രോളി പ്രതിപക്ഷമായ ഞങ്ങളെ വെറും പരിഹാസ കഥാപാത്രങ്ങളാക്കുന്നു. ആദ്യം ഒന്നാമത്തേത് എടുക്കാം? പിണറായി സര്‍ക്കാരിന് വേണ്ടി ഇവര്‍ ആരോപിക്കും പ്രകാരമാണെങ്കില്‍ പി.ആര്‍.ജോലി ചെയ്യുന്നവര്‍ ആരൊക്കെയാണ്? രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവര്‍. സര്‍ക്കാര്‍ വെറും പി.ആര്‍.മാത്രമെന്ന് ഇവര്‍ പറയുമ്ബോള്‍ രാഹുല്‍ പറയുന്നു കോവിഡിനെ ചെറുക്കുന്നതില്‍ കേരളത്തിന്‍്റെ പ്രവര്‍ത്തനം മികവുറ്റതാണെന്ന്.ശശി തരൂര്‍ കേരളത്തിന്‍്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ ദേശീയ മാദ്ധ്യമത്തില്‍ ലേഖനമെഴുതിയത്രേ. അതും പി.ആര്‍.ആയിരിക്കുമോ? അര്‍ണബ് ഗോസ്വാമി വരെ ഇപ്പോള്‍ ഇടതു സര്‍ക്കാരിന്‍്റെ പി.ആര്‍.ജോലി ഏറ്റെടുത്തിരിക്കയല്ലേ? പിന്നെയാരൊക്കെയാണ് പി.ആര്‍. പണി ചെയ്യുന്നത് എന്നറിയാമോ? ബിബിസി, ഫോക്സ് ന്യൂസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ന്യു യോര്‍ക്ക് ടൈംസ്, ബ്രിട്ടീഷ് ടെലഗ്രാഫ്, ഹഫിങ്ങ്ടണ്‍ പോസ്റ്റ്, അല്‍ ജസീറ, ഖലീജ് ടൈംസ് തുടങ്ങിയ വിഖ്യാതമായ ആഗോള മാദ്ധ്യമങ്ങള്‍. ഇന്ത്യയിലോ? കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്കിടയില്‍ നായകന്‍ പിണറായി വിജയന്‍ എന്ന് ഇന്ത്യന്‍ എക്സ്പ്രസ് മുഖപ്രസംഗം.കേരളം മാതൃകയെന്ന് ഹിന്ദുവും ടെലഗ്രാഫും. കേരളത്തെ ഇന്ത്യ പകര്‍ത്തണമെന്ന് മുംബൈ മിററും അഹമ്മദബാദ് മിററും.കേരളത്തിന്‍്റെ കോവിഡ് പ്രതിരോധം സമ്ബന്ന രാഷ്ട്രങ്ങളെ നാണിപ്പിക്കുമെന്ന് ദി വീക്ക്.കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് രാജ് ദീപ് സര്‍ദേശായി. കേരളം തിളങ്ങുന്ന മാതൃകയെന്ന് ആനന്ദ് മഹീന്ദ്ര. ബാഡ്മിന്‍്റണ്‍ താരം ജ്വാലാ ഗുട്ട മുതല്‍ ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ വരെ കേരളത്തെ അഭിനന്ദിച്ചവരും പി.ആര്‍.ന്‍്റെ ഭാഗമോ?കേരളത്തിന്‍്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാരോ? കേരളം നമ്ബര്‍ 1 എന്ന് ഒന്നാം പേജില്‍ കൊടുക്കാന്‍ നിര്‍ബന്ധിതമായ മനോരമയോ? കേരളത്തിന്‍്റെ മികവ് സമ്മതിക്കാതെ വയ്യെന്നായ മാതൃഭൂമിയോ?( ഇപ്പോള്‍ അവര്‍ പ്രായശ്ചിത്തം ചെയ്തു തുടങ്ങീട്ടുണ്ട്. രാഹുലിന്‍്റെ അഭിനന്ദനം വരെ മൂലക്കൊതുക്കിക്കൊണ്ടാണ് അത് ) കേരള സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനം മികച്ചതെന്ന് ഹൈക്കോടതി. അഭിനന്ദനാര്‍ഹമായതെന്ന് സുപ്രീം കോടതി. എന്തുകൊണ്ടായിരിക്കും ഇതൊക്കെ എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പ്രവര്‍ത്തിച്ച്‌ തെളിയിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. എല്ലാം വിസ്തരിക്കുന്നില്ല. ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്ന സംസ്ഥാനത്തെ 20 ദിവസം കൊണ്ട് വെറും ഒരു രോഗി എന്ന നിലയിലേക് എത്തിച്ചു. curve flatten ചെയ്തു എന്നര്‍ത്ഥം.ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക്. ലോകത്ത് ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക്. ദേശീയ ശരാശരിയേക്കാള്‍ പല മടങ്ങ് ഉയര്‍ന്ന പരിശോധനാ നിരക്ക്.ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്ക്. ഇന്ത്യയിലാദ്യം കോവിഡിനെ ചെറുക്കാന്‍ പ്ലാസ് മാതെറാപ്പി .ഇന്ത്യയിലാദ്യം തെക്കന്‍ കൊറിയന്‍ മാതൃകയില്‍ പരിശോധനാ കിയോസ്ക്, അതിഥി തൊഴിലാളികള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റിലീഫ് ക്യാമ്ബുകള്‍, ഇന്ത്യയിലാദ്യമായി കമ്യുണിറ്റി കിച്ചനുകള്‍ ....... ഒരു പ്രതിസന്ധി എങ്ങിനെ നേരിടാമെന്നതിന്‍്റെ ആഗോള മാതൃക.അസൂയ മൂത്ത് നിങ്ങള്‍ എത്ര പ്രാകിയാലും സഹിക്കവയ്യാതെ നിങ്ങള്‍ എത്ര കണ്ണും കാതും കൊട്ടിയടച്ചാലും രാഷ്ട്രീയാന്ധത ബാധിക്കാത്തവര്‍ക്കെല്ലാം തിരിച്ചറിയാനാവുന്ന പ്രവര്‍ത്തന മികവിന്‍്റെ അടയാളങ്ങളാണിവ. ഈ പ്രവൃത്തി പി.ത്തര്‍.എങ്കില്‍ അങ്ങിനെ തന്നെ. പിന്നെ ട്രോളും സൈബര്‍ സഖാക്കളും നിങ്ങളെ പരിഹാസ്യരാക്കിയതോ അതോ നിങ്ങള്‍ സ്വയം പരിഹാസ്യരായി ട്രോളന്‍ മാര്‍ക്ക് ദിനംപ്രതി വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുത്തതോ?മിറ്റിഗേഷന്‍ മുതല്‍ മഹാദേവന്‍ വരെ അങ്ങോട്ടു കൊണ്ടുപോയി കൊടുത്തിട്ട് പിന്നെ സൈബര്‍ സഖാക്കളെ പറഞ്ഞിട്ട് കാര്യമുണ്ടോ? പ്രതിപക്ഷമേ ശാന്തമായി ചിന്തിക്കു.പി.ആര്‍ലൊന്നമല്ല കാര്യം. പ്രതിബദ്ധതയുള്ള രാഷ്ട്രീയം, അത് പ്രയോഗിക്കാനുള്ള കാര്യശേഷി, വകതിരിവ്, വിവേകം, ഔചിത്യം അതൊക്കെയാണ് കാര്യം. വാല്‍ക്കഷ്ണം :വാലില്‍ തേളു കുത്തിയ , നമ്ബ്യാരുടെ മര്‍ക്കടനെ ഓര്‍മ്മിപ്പിക്കുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് MLA മാരുടെ സമനില തെറ്റിയ FB പോസ്റ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends