പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ ആള്‍ പൊലീസ് പിടിയില്‍

പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ മദ്ധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടി ആണ് അറസ്റ്റിലായത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടുന്നതിന് മുന്‍പായിരുന്നു സംഭവം നടന്നത്.
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്‍.പി സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ സംഭവത്തില്‍ നല്‍കിയ പരാതിയിന്‍ മേലായിരുന്നു ഇയാളെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സമീപത്തെ പള്ളിയില്‍ നമസ്‌കരിക്കാനെത്തിയ സമയത്ത് 56 വയസുകാരനായ ഇയാള്‍ ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ അധ്യാപികമാരോട് ഈ വിവരം പറയുകയും അവര്‍ പ്രധാനാദ്ധ്യാപകനോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഇ മെയില്‍ വഴി പ്രധാനാദ്ധ്യാപകന്‍ എടവണ്ണ പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. ലോക്ക്ഡൗണായതിനാലും താന്‍ സ്വയം നിരീക്ഷണത്തിലായതിനാലുമാണ് പരാതി തരാന്‍ വൈകിയതെന്ന് പ്രധാനാദ്ധ്യാപകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























