Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കു വധഭീഷണി... സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷാജിയുടെ ആരോപണം , എംഎല്‍എയുടെ സെക്രട്ടറി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തി പരാതി നല്‍കി

19 APRIL 2020 07:37 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഴീക്കോട് എംഎല്‍എ കെ.എം.ഷാജി ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തുടര്‍ന്ന് അതിരൂക്ഷമായ ഭാഷയിലാണ് കെ.എം. ഷാജി പ്രതികരിച്ചത്. ഇതിനെതിരെ മന്ത്രി കെ.ടി. ജലീലും എല്‍.ഡി.എഫ് എം.എല്‍.എമാരടക്കമുള്ളവരും രംഗത്തെത്തി.
അഴീക്കോട് എംഎല്‍എ കെ.എം.ഷാജിക്കു വധഭീഷണി. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തേക്കുറിച്ച് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.

ഫേസ്ബുക്കിലൂടെ ഒന്നിലേറെപ്പേര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതി. എംഎല്‍എയുടെ സെക്രട്ടറി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം നേരിട്ട് ഡിജിപി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശമനുസരിച്ച് കോഴിക്കോട് ചേവായൂര്‍ പോലീസെത്തി എംഎല്‍എയില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു.

കൂടാതെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിച്ചതിന് പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കേസെടുക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയും താനും തമ്മിലെ വാക്‌പോര് ആരംഭിച്ച ശേഷം മുമ്പത്തെ തീയതി ചേര്‍ത്ത് സ്പീക്കറുടെ ഓഫിസ് ഇറക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. ഈ വിവദങ്ങളെല്ലാം സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വാഗ്വാദങ്ങളാണ് അരങ്ങേറുന്നത്.

സ്‌കൂള്‍ കോഴക്കേസില്‍ കെ.എം. ഷാജി എം.എല്‍.എക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എം.എല്‍.എ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് കോഴ കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു
ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കെ.എം. ഷാജി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ഏറെനാളായി ചലനമില്ലാതെ കിടന്ന പരാതിയില്‍ വിജിലന്‍സ് നടപടികള്‍ വേഗത്തിലായത്.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി. മധുസൂദനാണ് അന്വേഷണ ചുമതല. എം.എല്‍.എയെ ചോദ്യംചെയ്യുന്നത് ഉള്‍പ്പെടെ നടപടികള്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷമേ ഉണ്ടാകൂ എന്നാണ് വിവരം.

സ്‌കൂള്‍ സൊൈസറ്റി കണക്ക് പരിശോധിച്ചത് പ്രകാരം 2014 - 15 വര്‍ഷത്തില്‍ 30 ലക്ഷം രൂപ സംഭാവനയായി ലഭിച്ചുവെന്നും 35 ലക്ഷം കമ്മിറ്റി ചെലവഴിച്ചുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു. അതില്‍ 25 ലക്ഷം കെ.എം. ഷാജിക്ക് ലഭിച്ചുവെന്നും പണം കൈപ്പറ്റിയതിന് സാക്ഷിമൊഴികളുണ്ടെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

ഒരു ഭരണസംവിധാനം ദുരിത ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ച് അലോസരമുണ്ടാക്കരുത് എന്ന വിലക്ക് ശരിയല്ലേ എന്ന് ആര്‍ക്കും തോന്നിപ്പോവും. പക്ഷെ, ഈ സെന്റിമെന്റ് സീനുകള്‍ക്ക് പിറകില്‍ കൊടിയ വഞ്ചനയുടെ നിഴലാട്ടം കാണുമ്പോള്‍ മിണ്ടാതിരിക്കുന്നതാണു അപകടമെന്നു വ്യക്തമായ നിലപാടുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അഴീക്കോട് എംഎല്‍എ കെ.എം.ഷാജി ,. ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്തതിനു പിന്നാലെ വിജിലന്‍സ് കേസ് എടുത്തതില്‍ പ്രതികരണവുമായി ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് ഷാജി ചൂണ്ടിക്കാറ്റുന്നത്

അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയില്‍ കേസെടുക്കാനാണ് അനുമതി. സിപിഎം നേതാവും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവന്‍ പത്മനാഭനാണു 2017 സെപ്റ്റംബറില്‍ പരാതി നല്‍കിയത്. പിണറായി വിജയന്‍ കോടികള്‍ മുടക്കി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ തന്റെ വിമര്‍ശനം മൂലം തകര്‍ന്നതിന്റെ പ്രതികാരമാണു കേസെന്നു ഷാജി പ്രതികരിച്ചിരുന്നു.

മാത്രമല്ല കെ.എം. ഷാജി എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്തുനല്‍കി.





 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends