മുഖ്യമന്ത്രി സാറെ അടിമുടി പാളിച്ചകളാണല്ലോ? കോവിഡ് രോഗബാധിതരുടെയും ഗസാധ്യതയുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ സ്വകാര്യ കമ്പനിയായ സ്പ്രിന്‍ക്ലര്‍ ഭാഗമാണെന്ന കാര്യം മറച്ചുവച്ചതു മുതല്‍ തുടങ്ങി ഇടപാടിലെ പാളിച്ചകള്‍... ഒളിപ്പിച്ചതെല്ലാം മറ നീക്കി പുറത്തേക്ക്

പ്രതിപക്ഷ ആരോപണം വരുന്നതുവരെ സ്വകാര്യ കമ്പനിയായ സ്പ്രിന്‍ക്ലര്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഭാഗമാണെന്ന കാര്യം മറച്ചുവച്ചു അത് മുതല്‍ സര്‍വത്ര ഉഡായിപ്പാണ്. സത്യം പറഞ്ഞാല്‍ കോവിഡ് രോഗബാധിതരുടെയും രോഗസാധ്യതയുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന കമ്പനിയിലെ ഇടപാടിലെ പാളിച്ചകള്‍ വ്യക്തമായി തെളിയുകയാണിപ്പോള്‍ . നിര്‍ണായകമായ രോഗ വിവരങ്ങളും വ്യക്തിവിവരങ്ങളും ശേഖരിക്കുന്ന പ്ലാറ്റ്‌ഫോം ആയിട്ടുപോലും മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ എവിടെയും സ്പ്രിന്‍ക്ലറെക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടത്തിനിടെ, സ്പ്രിന്‍ക്ലര്‍ ഡാറ്റാ ശേഖരണ വിവാദത്തില്‍ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയതോടെ രാഷ്ട്രീയ രംഗം ചൂടുപിടിച്ച അവസ്ഥയിലാണ്.
കൊവിഡ് പ്രതിരോധത്തിലെ ഫലപ്രദമായ ഏകോപനത്തിലൂടെയും പ്രതിദിന വാര്‍ത്താസമ്മേളനത്തിലൂടെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കത്തില്‍ നേടിയെടുത്ത മേല്‍ക്കൈ തടയാന്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ ഇടപാട് ആരോപണത്തിലൂടെ സാധിച്ചെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. കൊവിഡ് കാലത്തെ കേരളം ഇപ്പോള്‍ മറികടന്നാലും തൊട്ടുപിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുമെന്നിരിക്കെ, രാഷ്ട്രീയാക്രമണം ശക്തമാക്കാന്‍ തന്നെയാണ് പ്രതിപക്ഷ നീക്കം. മുസ്ലിംലീഗ് എം.എല്‍.എ കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസും അവര്‍ക്ക് വീണുകിട്ടിയ ആയുധമായി.
വിവാദ സ്പ്രിന്‍ക്ലര്‍ ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ രംഗത്ത്. കോവിഡ് വിവരശേഖരണത്തിനുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ ആരോപണത്തിനു ശേഷമാണ് രേഖയുണ്ടാക്കിയതെന്നും ഒരു ഘട്ടത്തില്‍ പോലും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പാളിച്ചകള്‍ എങ്ങനെയെന്ന് നോക്കിയാല്‍ ആദ്യമായി സെര്‍വര്‍ സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന നിബന്ധന പര്‍ച്ചേസ് ഓര്‍ഡറിലോ മാസ്റ്റര്‍ സര്‍വീസസ് എഗ്രിമെന്റിലോ ആരോപണം വന്നതിനു ശേഷം ഏപ്രില്‍ 11ന് സര്‍ക്കാര്‍ സ്പ്രിന്‍ക്ലറില്‍ നിന്ന് ആവശ്യപ്പെട്ട വിശദീകരണ കത്തിലോ ഇല്ല. ഇങ്ങനെ വേണമെന്ന നിബന്ധനയുള്ളത് ഏപ്രില്‍ 12ന് വന്ന കത്തില്‍ മാത്രം.
രണ്ടാമത് വെബ്‌വിലാസം സ്പ്രിന്‍ക്ലറിന്റെ പേരു പുറത്തുവന്നത് വാര്‍ഡ്തല കമ്മിറ്റികള്‍ക്കു വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള വെബ്‌വിലാസം കൊടുത്തപ്പോള്‍ മാത്രം. വിവാദമായപ്പോള്‍ ഇതു മാറ്റി നിയമോപദേശം രണ്ടു രാജ്യങ്ങളിലെ നിയമം ബാധകമാകുന്ന കരാറിന്റെ ഒരു ഘട്ടത്തിലും ഐടി വകുപ്പ് നിയമവകുപ്പിനെ സമീപിച്ചില്ല. സ്വന്തം ബോധ്യമനുസരിച്ചാണ് ഒപ്പുവച്ചതെന്ന് ഐടി സെക്രട്ടറി. അനുമതി ക്വാറന്റീനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ തേടുമ്പോള്‍ അവരുടെ അനുമതി എടുക്കുന്നില്ലെന്ന് ഐടി വകുപ്പിന്റെ കുറ്റസമ്മതം. അനുമതി ചോദിച്ചാല്‍ ഡേറ്റ തന്നില്ലെങ്കിലോ എന്ന വാദം വിമര്‍ശനത്തിനു വഴിവച്ചു.
രേഖകള്‍ ആരോപണത്തിനു ശേഷം മറുപടിയായി പുറത്തുവിട്ട രേഖകള്‍ പിന്നീടു തയാറാക്കിയത്. ഇവയൊക്കെ നേരത്തേയുണ്ടെന്നു 13 ന് ഇറക്കിയ പത്രക്കുറിപ്പിലെ അവകാശവാദം പൊളിഞ്ഞു. നിയമം ചട്ടലംഘനമുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ മാത്രമേ സമീപിക്കാനാവൂ എന്ന സ്പ്രിന്‍ക്ലറിന്റെ ചട്ടം കേരളത്തിനു പ്രായോഗികമാകില്ല. ഇക്കാര്യത്തിലും നിയമോപദേശമില്ല.
സ്വകാര്യത വിവര സുരക്ഷയുമായി ബന്ധപ്പെട്ടു യൂറോപ്പിലെയും യുഎസിലെയും നിയമങ്ങള്‍ പാലിക്കുന്ന കമ്പനിക്കെതിരെ വേണ്ടിവന്നാല്‍ ഇന്ത്യയില്‍ എങ്ങനെ നടപടിയെടുക്കുമെന്നതില്‍ വ്യക്തതയില്ല.
പ്രതിപക്ഷനേതാവ് തുറന്നുവിട്ട വിവാദമാണ് സ്പ്രിന്‍ഗ്‌ളര്‍ കരാര്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണം. പ്രമുഖ യു.ഡി.എഫ് നേതാക്കളെല്ലാം അതേറ്റുപിടിച്ചതോടെ ഇടപാട് സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ പരസ്യമാക്കുകയും മുഖ്യമന്ത്രി ദീര്‍ഘമായി വിശദീകരിക്കുകയുമുണ്ടായി.എന്നാല്‍ പുറത്തുവിട്ട രേഖകളിലും കൃത്രിമമാരോപിച്ച് ആക്രമണമുന കൂര്‍പ്പിക്കുകയാണ് പ്രതിപക്ഷം. ആക്രമണത്തെ ചെറുക്കാന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ട് ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്ന നില വരെയെത്തി കാര്യങ്ങള്‍. എന്നാല്‍, അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തുന്ന വാദമുഖങ്ങളാണെന്ന് പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയുടെ മാത്രം അനുവാദത്തോടെ കരാറുമായി നീങ്ങാന്‍ ഉദ്യോഗസ്ഥനെങ്ങനെ സാധിച്ചെന്ന ചോദ്യമാണവര്‍ ഉയര്‍ത്തുന്നത്.
അപ്പോഴും, സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കാത്ത കരാറായത് കൊണ്ട് കുഴപ്പമില്ലെന്ന വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണ്.
https://www.facebook.com/Malayalivartha























