വസ്ത്രം എടുക്കുന്നതിനായി അലമാര തുറക്കവേ യുവതിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... എട്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി

വസ്ത്രം എടുക്കുന്നതിനായി അലമാര തുറക്കവേ യുവതിക്ക് ശക്തമായ വൈദ്യുതാഘാതമേറ്റു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... എട്ടു മാസം ഗര്‍ഭിണിയായിരുന്നു യുവതി. വെട്ടുവേനി രാഹുല്‍ ഭവനം ഹരികുമാര്‍ മിനി ദമ്പതികളുടെ മകള്‍ ഹരിത (23)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
ഹരിതയുടെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് കണക്ഷന്‍ നല്‍കിയിരുന്ന വൈദ്യുതലൈന്‍ കിടപ്പുമുറിയിലിരുന്ന സ്റ്റീല്‍ അലമാരയില്‍ ഉരസി വൈദ്യുതി അലമാരയിലേക്ക് പ്രവഹിക്കുകയും, വസ്ത്രം എടുക്കുന്നതിനായി അലമാര തുറന്ന ഹരിതക്ക് ശക്തമായ വൈദ്യുതാഘാതം ഏല്‍ക്കുകയുമായിരുന്നു. സംഭവം നടന്ന് ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഹരിത പ്രസവസംബന്ധമായ ചികിത്സകള്‍ക്ക് വീട്ടിലെത്തിയതായിരുന്നു.
"
https://www.facebook.com/Malayalivartha























