കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി ... തിങ്കളാഴ്ച ഒറ്റ അക്ക നമ്പര്‍ വാഹന ഉടമകള്‍ക്കാണ് യാത്രാനുമതി

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഒറ്റ, ഇരട്ട നമ്പര്‍ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിലിറങ്ങാന്‍ അനുവദിക്കുന്ന രീതിയാണിത്.
തിങ്കളാഴ്ച ഒറ്റ അക്ക നമ്പര്‍ വാഹന ഉടമകള്‍ക്കാണ് യാത്രാനുമതി. തുടര്‍ ദിവസങ്ങളില്‍ ഒന്നിടവിട്ട് ഇരട്ട, ഒറ്റ അക്ക വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. അതായത് . തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി ലഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട നമ്പര്‍ വാഹനങ്ങള്‍ അനുവദിക്കും. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി. നാലുചക്രവാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ടു പേരെ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കും. യാത്രക്കാര്‍ മാസ്‌ക്കുകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാകുന്ന സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായി ബസ് യാത്ര അനുവദിക്കും.
40 ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് നിയന്ത്രണങ്ങളില്‍ അയവുള്ള ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ഇവയിലെല്ലാം പരിശോധന പ്രയാസമായതിനാല്‍ ജനം സ്വയം അകലം പാലിക്കണം. ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കുന്നതിനാല്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കും. ഇളവുകളുടെ ദുരുപയോഗം അനുവദിക്കില്ല. ആവശ്യമെങ്കില്‍ വാഹനം പിടിച്ചുവയ്ക്കും.ബൈക്കിലും സ്‌കൂട്ടറിലും കുടുംബാംഗങ്ങളാണെങ്കില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഇതില്‍ ലംഘനമുണ്ടായാല്‍ നടപടി വരും. ഏതു വാഹനത്തില്‍ സഞ്ചരിക്കുന്നവരും സത്യവാങ്മൂലം കരുതണം. സര്‍ക്കാര്‍ അനുവദിച്ച ജോലികള്‍ക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയാല്‍ മതിയെന്നും പൊലീസ് മേധാവി പറഞ്ഞു.
രോഗ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ വിഭാഗങ്ങളായി ജില്ലകളെ തരംതിരിച്ച് ഉത്തരവായി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ മേയ് മൂന്നു വരെ പൂര്‍ണമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളാണ് ഓറഞ്ച് എ വിഭാഗത്തിലുള്ളത്. 24 വരെ പൂര്‍ണ ലോക്ഡൗണ്‍ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ചെറിയ ഇളവുകള്‍ പരിഗണിക്കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. ഇവിടെ 20 വരെ പൂര്‍ണ ലോക്ഡൗണ്‍ തുടരും. ഇതിനു ശേഷം ഇളവുകള്‍ അനുവദിക്കും. കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി. ഇവിടെയും 20 വരെ ലോക്ഡൗണ്‍ തുടരും. തുടര്‍ന്ന് ഇളവുകള്‍ നല്‍കും.
ഹോട്ട്സ്പോട്ടുകളിലും രോഗം കൂടുതല്‍ ബാധിച്ച ജില്ലകളിലും പൂര്‍ണ പ്രതിരോധം ഒരുക്കും. ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ടാവും. അവശ്യ സേവനങ്ങളല്ലാതെയുള്ള എല്ലാ നീക്കങ്ങളും മറ്റു സ്ഥലങ്ങളില്‍ നിയന്ത്രിക്കും. അതിര്‍ത്തികളിലും നിയന്ത്രണം തുടരും. അടിയന്തരപ്രാധാന്യമുള്ള യാത്രകള്‍, ചരക്കുനീക്കം എന്നിവ മാത്രം അതിര്‍ത്തികളില്‍ അനുവദിക്കും.
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നിശ്ചയിച്ച് കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തു. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതല്‍ 5000 രൂപ വരെയാണ് പിഴ ചുമത്തുക. 1000 രൂപ വരെയുള്ള പിഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനു മുകളില്‍ 5000 രൂപ വരെയുള്ള പിഴ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഈടാക്കാനാകുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താല്‍ 5000 രൂപ പിഴ ഈടാക്കും.
പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നല്‍കിയാലും പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ അവശ്യസര്‍വീസുകളെ വഴിതെറ്റിക്കുകയോ വ്യാജസന്ദേശം നല്‍കുകയോ ചെയ്താലും 5000 രൂപ പിഴ നല്‍കണം.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപ പിഴ ഈടാക്കും.
മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂര്‍ മുമ്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാല്‍ 500 രൂപ നല്‍കണം
വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയില്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന സാധനവുമായി സഞ്ചരിച്ചാല്‍ 500 രൂപ.
വളര്‍ത്തുമൃഗങ്ങളെ അയല്‍വാസികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി വിട്ടാല്‍ 500 രൂപ നല്‍കേണ്ടി വരും.
മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകള്‍ പതിച്ചാല്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവ വഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപ പിഴ ഈടാക്കും.
https://www.facebook.com/Malayalivartha























