Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല... 100 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട് , കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവാണ് കാസര്‍കോട് ജില്ലയുടെ കോവിഡ് ചികിത്സാ കണക്കിലൂടെ വ്യക്തമാകുന്നത്

19 APRIL 2020 10:05 AM IST
മലയാളി വാര്‍ത്ത

കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല. 100 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട്. 168 രോഗികളാണ് ജില്ലയിലുണ്ടായിരുന്നത്. ഇനി ചികിത്സയിലുള്ളത് 68 പേര്‍ മാത്രം.

കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവാണ് കാസര്‍കോട് ജില്ലയുടെ കോവിഡ് ചികിത്സാ കണക്കിലൂടെ വ്യക്തമാകുന്നത്. ജില്ലയില്‍ ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 168 കേസുകള്‍. ഇതില്‍ രോഗമുക്തി നേടിയത് 100 പേര്‍.

ആരോഗ്യ രംഗത്തെ പരിമിതികള്‍ വെല്ലുവിളികളായെങ്കിലും അവയൊക്കെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍കോട്. കടമ്ബകളെല്ലാം കടന്ന് ജില്ല ഇന്ന് പൂര്‍ണമായും അതിജീവനത്തിന്റെ പാതയിലാണെന്ന് ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബു വ്യക്തമാക്കി.

ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും 10 സാമൂഹാരോഗ്യ കേന്ദ്രങ്ങളും 38 പി എച്ച്സികളും മാത്രമായി ഒതുങ്ങിയതായിരുന്നു കാസര്‍കോടിന്റെ ആരോഗ്യരംഗത്തെ സന്നാഹങ്ങള്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിഞ്ഞത് രോഗവ്യാപനത്തിന്റെ തോത്കുറച്ചു. ഇനി പൂര്‍ണമായും കാര്യങ്ങള്‍ കയ്യിലൊതുങ്ങും.
രോഗവ്യാപനം പൂര്‍ണമായും തടയുക എന്നതാണ് ജില്ലയിലെ പ്രതിരോധം. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 7 മേഖലകളിലെ 75000 പേരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു.
കാസര്‍കോടിന്റെ ഈ പ്രതിരോധമാണ് ഇന്ന് രാജ്യത്തിന് പോലും മാതൃകയാവുന്നത്.

രാജ്യത്ത് തന്നെ 100 രോഗികളെ ഭേദമാക്കുന്ന ആദ്യ ജില്ലയായി കാസര്‍കോട് മാറി. 68 ആണ് ജില്ലയിലെ ഡിസ്ചാര്‍ജ്ജ് നിരക്ക്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ 89 കോവിഡ് രോഗികളില്‍ 64 പേരാണ് ഡിസ്ചാര്‍ജ്ജായത്. കാഞങ്ങാട് ജില്ലാ ആശുപത്രിയിലെ 43 രോഗികളില്‍ 30 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ച 16 പേരില്‍ 5 പേര്‍ക്കാണ് രോഗം ഭേദമായത്. കാസര്‍കോട് ജില്ലയിലെ 18 രോഗികളെ ചികിത്സിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 14 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 2 കാസര്‍കോട് സ്വദേശികളും രോഗമുക്തരായി.

കാസര്‍കോട് ജില്ലയില്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏവരും സമൂഹവ്യാപനത്തില്‍ നിന്നും കാസര്‍കോടിനെ രക്ഷിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് കേരള സര്‍ക്കാരും ആരോഗ്യ മേഖലയും ജീവന്‍ മരണ പോരാട്ടം നടത്തി രാജ്യത്തിന് തന്നെ അഭിമാനമാക്കി കാസര്‍കോടിനെ മാറ്റിയത്.

കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ സമൂഹ വ്യാപന പരിശോധന ആരംഭിക്കും. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളിലാണ് സമൂഹ വ്യാപന പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഉദുമ പഞ്ചായത്തിലാണ് പരിശോധന നടത്തുക. പരിശോധനയ്ക്കായുള്ള സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പ്രദേശങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഉദുമ പഞ്ചായത്തില്‍ മാത്രം 440 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്കാവശ്യമായ പരിശോധന കിറ്റുകളും മറ്റു സാമഗ്രികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഉദുമ പഞ്ചായത്തിലെ പരിശോധനയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തപള്ളിക്കര, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ഉടന്‍ പരിശോധന ആരംഭിക്കും. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ രോലക്ഷണങ്ങളെ കണ്ടെത്തുന്നതിനായുള്ള സര്‍വ്വേ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്തുന്നത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ബദിയെടുക്ക കൊവിഡ് ആശുപത്രിയിലും പെരിയ സി.എച്.സിയിലുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് സാമ്പിളുകള്‍ ശേഖരിക്കുക.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends