ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍; നിബന്ധനകള്‍ ഇങ്ങനെ

കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇതുവരെ നടന്ന പരീക്ഷകള്‍ കേന്ദ്രീകൃത മൂല്യ നിര്‍ണയത്തിന് പകരം ഏപ്രില്‍ 20ന് ഹോം വാലേഷ്വന്‍ തുടങ്ങണം. ഉത്തരക്കടലാസുകള്‍ ഫാള്‍സ് നമ്പര്‍ ഇട്ടതിന് ശേഷം അധ്യാപകരുടെ വീട്ടിലേക്ക് എത്തിച്ചായിരിക്കും മൂല്യനിര്‍ണയം നടത്തുക. പരീക്ഷയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും പരീക്ഷ നടത്തിപ്പില്‍ ആരോഗ്യ വകുപ്പ് മാനദണ്ഡം പാലിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പരീക്ഷാ നടത്തിപ്പുമായുള്ള സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡോ. ബി ഇഖ്ബാല്‍ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പു തന്നെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലാ വി.സിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ പരീക്ഷാ നടത്തിപ്പിന് ഏകദേശ ധാരണയായത്.
ഇത് സംബന്ധിച്ച ക്യത്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ വിദ്യാര്‍ഥികളെ അറിയിക്കണം. സര്‍വകലാശാലകള്‍ മെയ് 11ന് തുടങ്ങി ഒരാഴ്ചയ്ക്കുളളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണം. സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുണ്ട്.
നേരത്തെ അവസാനിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം മറ്റന്നാള്‍ മുതല്‍ ആരംഭിക്കാം. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് പകരം അധ്യാപകര്‍ക്ക് വീടുകളില്‍ ഉത്തര കടലാസ് കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താം. മൂല്യനിര്‍ണയത്തിന് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സിസ്റ്റം പ്രോത്സാഹിപ്പിക്കും.
അധ്യാപകര്‍ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ഓണ്‍ലൈനില്‍ മൂല്യനിര്‍ണയം നടത്തുന്ന രീതിയാണ് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്. അസാപ്പിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിപുലമാക്കും. സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ലൈബ്രററികള്‍ തുറന്നുനല്‍കാനും നിര്‍ദ്ദേശമുണ്ട്.
വിദുരവിദ്യാഭ്യാസം നടത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍.
അതേസമയം ഉന്നത വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സമിതി രൂപീകരിച്ചു. അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ആറംഗങ്ങളുള്ള സമിതിയാണ്. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാലാണ് സമിതി ചെയര്‍മാന്‍. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
https://www.facebook.com/Malayalivartha























