സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു... നാളെ മുതല്‍ ഈ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുക

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. നാളെ മുതലാണ് പുതിയ സമയക്രമം നിലവില്‍ വരുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാങ്കുകള്‍ ഈ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുക എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
റെഡ്സോണില്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും പ്രവര്‍ത്തിക്കുക.
അതേസമയം റെഡ് സോണില്‍പ്പെടാത്ത മറ്റു ജില്ലകളില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം നാലുമണി വരെ നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെ 10 മുതല്‍ നാലു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.
https://www.facebook.com/Malayalivartha























