കണ്ടകശനി ആര്‍ക്ക്? എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി യുഡിഎഫ് രംഗത്തുവരുമെന്നും വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

കണ്ടകശനി ആര്‍ക്കാണ്. കൊണ്ടോ പോകൂ കണ്ടകശനിയെന്ന് ചൊല്ല്. അങ്ങനെയെങ്കില്‍ പിണറായിയെയും കൊണ്ടേ പോകൂ എന്ന് കുഞ്ഞാപ്പ, പി.കെ. കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ വരുംനാളുകളില്‍ ആരൊക്കെ വീഴും ആരൊക്കെ വാഴും എന്ന് കണ്ടറിയാം.
ഐടി സെക്രട്ടറി ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ട് സ്പ്രിന്‍ക്ളര്‍ വിഷയം അവസാനിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതാണ് പ്രധാനചോദ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ലാത്തിടത്തോളം ആരോപണം നിലനില്‍ക്കും. എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ശക്തമായ പ്രക്ഷോഭപരിപാടികളുമായി യുഡിഎഫ് രംഗത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി കഴിഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുസ്്ലിം ലീഗിന്റെ പൂര്‍ണപിന്തുണയുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറയുമ്പോള്‍ കളം മാറ്റി കളിക്കില്ല ലീഗെന്നും ഏതൊക്കെ എന്തൊക്കെ ഓലപാമ്പും ഓഫറുമൊക്കെ വന്നാലും വിലപോവില്ല എന്നും കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളില്‍ വായിക്കാം. തീര്‍ന്നില്ല
കെ.എം.ഷാജിയ്ക്കെതിരെ വധഭീഷണിയെന്നും പിന്നില്‍ സി.പി.എം പ്രവര്‍ത്തകനെന്നും ലീഗ് ആരോപിക്കുമ്പോള്‍ ആ വഴിക്കുമുണ്ട് കാര്യങ്ങളെന്ന് സാരം.
ഏതായാലും വധഭീഷണിയുണ്ടെന്ന് കാണിച്ച് കെ.എം.ഷാജി ഡി.ജി.പിക്ക് പരാതി നല്‍കി. ഫെയ്സ്ബുക്കിലൂടെ വന്ന ഭീഷണിയെക്കുറിച്ച് എം.എല്‍.എയുടെ ഗണ്‍മാന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭീഷണിക്കുപിന്നില്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.
ഏതായാലും ഒരു കരയ്ക്കടുപ്പിച്ച് വന്ന കാര്യങ്ങളാണ് പിണറായിക്കും കൂട്ടര്‍ക്കും കൈവിട്ട് പോയിരിക്കുന്നത്. കോവിഡിനിടയിലും കൃത്യമായി പ്രതിപക്ഷം രാഷ്ട്രീയ ആയുധം ചികഞ്ഞെടുത്തിട്ടുമുണ്ട്. അപ്പോ കളി ഗോദയില്‍ ഇനിയും തുടരുമെന്ന് അര്‍ഥം.
"
https://www.facebook.com/Malayalivartha























