സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സത്യം ബോധ്യപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... മുഖ്യമന്ത്രിയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം കള്ളമാണെന്നും ആരോപിച്ച് കെ സുരേന്ദ്രന്‍

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ടിറങ്ങുകയാണ് പ്രതിപക്ഷമെന്ന് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ കുറെ മനസില്‍ ലഡു പൊട്ടി, കുറെ പേര്‍ക്ക് അമര്‍ഷം. ചിലര്‍ക്ക് പരിഹാസം, ചില്‍ മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ഈശ്വരാ പാലുകൊടുത്ത് വളര്‍ത്തിയത് എന്നു പറഞ്ഞു. കാരണം കാര്യം ചില്ലറയല്ല സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത് എന്നു പറഞ്ഞു പോയി. അപ്പോള്‍ പിന്നെ സുരയെ കൊല്ലാതെ കൊന്നു പല രീതിയില്‍. ഭക്ഷണപ്പൊതി വിതരണം, പച്ചക്കറി കിറ്റ് വിതരണം, മരുന്ന് വിതരണം, മാസ്‌ക് വിതരണം തുടങ്ങി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി. കേരളത്തില്‍ അങ്ങോളമിങ്ങോളം ചെയ്യുന്നത് പോലും പലരും മറന്നു. പക്ഷെ തോല്‍പിക്കാനാവില്ല മക്കളേ സുരേന്ദ്രന്‍ വീണ്ടും കളത്തിലിറങ്ങി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും തോമസ് ഐസക്കിനെ പോലെയുള്ളവര്‍ക്കുള്ള കൊട്ടും എല്ലാ കാര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയും ശരിയല്ല എന്ന് പറയാനും കെ. സുരേന്ദ്രന്‍ മറന്നില്ല. ഇപ്പോഴിതാ അടുത്ത വെടിക്കെട്ട് സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സത്യം ബോധ്യപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയാണ് ഇടപാടിന് പ്രധാന ഉത്തരവാദിയെന്നും ഐടി സെക്രട്ടറി പറഞ്ഞതെല്ലാം കള്ളമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് ബന്ധുക്കളും സില്‍ബന്തികളും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ വന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ എങ്ങനെയാണോ ദുരുപയോഗം നടന്നത് ആ രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥാപിത താത്പര്യക്കാര്‍ ദുരുപയോഗിക്കുന്നത് കെ സുരേന്ദ്രന്‍ ആരോപിസക്കുമ്പോള്‍ ഒരേ സമയം രണ്ട് കൊട്ട്. ഒന്ന് മുന്‍ മുഖ്യനും രണ്ട് ഇപ്പോഴത്തെ മുഖ്യനും.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നത് അപകടരമാണെന്ന് കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെടുമ്പോള്‍ ബി.ജെ.പിയും വിഷയം ഏറ്റെടുത്തു എന്ന് വ്യക്തം. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ എല്ലാ ദിവസവും നടത്തുന്നുണ്ട് എന്നാല്‍ ഈ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാകുന്നുണ്ടോ എന്നത് അറിയാനുള്ള സംവിധാനമില്ല എന്നത് ഒരു പോരായ്മയാണെന്നും കെ. സുരേന്ദ്രന്‍ വെട്ടിത്തുറന്നു പറഞ്ഞിട്ടും. അങ്കം തുടരും അപ്പോള്‍.
"
https://www.facebook.com/Malayalivartha























