കൊവിഡിനെ നേരിടാന്‍ കേരളം നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്; സ്പ്രിന്‍ക്ലര്‍ വിവാദത്തിെന്റ പേരില്‍ സര്‍ക്കാരിനെ ഒരു കൂട്ടര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്പ്രിന്‍ക്ലര്‍ വിവാദത്തിെന്റ പേരില്‍ സര്‍ക്കാരിനെ ഒരു കൂട്ടര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കോവിഡിനെ നേരിട്ടതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടാന്‍ പാടില്ലെന്ന് ഒരുകൂട്ടര്‍ കരുതുന്നു. ഏതു തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ സാധിക്കുെമന്നാണ് ഇവര്‍ ചിന്തിക്കുന്നത്. ഇത്തരം വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല . കൊവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ആദ്യം മുതല്‍ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. അത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്. എല്ലാം ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വിവാദങ്ങളെ അത്തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡിനെ നേരിടാന്‍ കേരളം നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണ്. ലോകശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമാണ്. ലോകത്തെ വിവിധ ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കിയെന്നതുകൊണ്ടുതന്നെ ഈ നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























