ഓൺലൈൻ വഴി മദ്യ വില്‍പ്പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്; ബിവറെജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വില്‍പ്പന തുടങ്ങി എന്ന പേരിലാണ് തട്ടിപ്പ്, ബെവ്കോയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം തുടങ്ങി

ബിവറെജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വില്‍പ്പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്. ലോക്ക്ഡൗണിൽ മദ്യ ഷോപ്പുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് വ്യാജന്മാരുടെ രംഗപ്രവേശനം.ബെവ്കോയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം തുടങ്ങി. ബെവ്‍കോ യുടെ പേരിൽ തന്നെയാണ് വ്യാജ വെബ്സൈറ്റ്.
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ മറപറ്റിയാണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
കോര്‍പറേഷന്റെ പേരും ലോഗോയുമുള്ള സൈറ്റില്‍ ഇന്ത്യന്‍, വിദേശ നിര്‍മിത ബ്രാന്‍ഡുകളിലുള്ള മദ്യത്തിന്റെ ഡിസ്‌പ്ലേയുണ്ട്. ബെവ്‌കോയില്‍ കിട്ടുന്ന മദ്യത്തിന്റെ വില സഹിതമുള്ള ഡിസ്‌പ്ലേ നോക്കി തിരഞ്ഞെടുത്ത് ഓണ്‍ലൈനായി പണം നല്‍കി ബുക്ക് ചെയ്യാം.
മേല്‍വിലാസം നല്‍കി ക്യാഷ് ഓണ്‍ ഡെലിവറിയായും ഓണ്‍ലൈനായും പണം അടയ്ക്കാം. ബുക്കിങ് പൂര്‍ത്തിയായാല്‍ തൊട്ടുപിന്നാലെ ഇ-മെയില്‍ സന്ദേശവും എസ്.എം.എസും ലഭിക്കും. എന്നാല്‍ മദ്യം മാത്രം ലഭിക്കില്ല.
കൊച്ചിയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യ ഷോപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്കില്‍ കോര്‍പറേഷന്റെ പേരും ലോഗോയും സഹിതമുള്ള പേജ് പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂര്‍ ഡെലിവറിയാണ് ഇവരുടെ വാഗ്ദാനം. ഫോണ്‍നമ്പര്‍ സഹിതം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.കണ്‍സ്യൂമര്‍ ഫെഡിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോർപ്പറേഷന്‍റെ പേരും, ലോഗോയുമുള്ള സൈറ്റിലെത്തിയാൽ കാണുന്നത് ഇന്ത്യൻ മുതൽ വിദേശ നിർമ്മിത ബ്രാൻഡ് മദ്യത്തിന്‍റെ അതിവിപുലമായ ശേഖരം. ബെവ്കോയിൽ കിട്ടുന്ന മദ്യത്തിന്റെ വില സഹിതമാണ് ഡിസ്പ്ലേ. ഇഷ്ട മദ്യം തേടി സൈറ്റിലൂടെ പോയാലെത്തുക പണം നൽകാനുള്ള പേജിലേക്ക്.മേൽവിലാസം നൽകി ക്യാഷ് ഓൺ ഡെലിവറിയായും, ഓൺലൈനായും പണം അടയ്ക്കാം. ഇനി പ്രലോഭനത്തിൽ വീണ് ഓൺലൈൻ വഴി പണം നൽകിയാൽ പൈസ പോയത് തന്നെ. ബുക്കിംഗ് പൂർത്തിയായാൽ ഇ മെയിലും, എസ്എംഎസും വരും. മദ്യം മാത്രം വരില്ല.
കൊച്ചി കൺസ്യൂമർ ഫെഡിന്‍റെ വിദേശ മദ്യ ഷാപ്പിന്‍റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പേജ് പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറും എല്ലാ ബ്രാൻഡ് മദ്യവും വീടുകളിലേക്ക് എത്തിക്കുമെന്നാണ് വാഗ്ദാനം. ഫോൺ നമ്പർ നൽകിയാണ് തട്ടിപ്പ്. കൺസ്യൂമർ ഫെഡിന്‍റെ പരാതിയിൽ കൊച്ചി കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോക്ക്ഡൗണിൽ ഓൺലൈൻ വഴി മദ്യം എത്തിക്കാൻ സംസ്ഥാന സർക്കാർ ആദ്യം പദ്ധതിയിട്ടെങ്കിലും ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു.
https://www.facebook.com/Malayalivartha























