കരളുറപ്പുള്ള കേരളം ; ലോക്ക് ഡൗണിന് ഭാഗികമായി ഇളവുമായി പാതി കേരളം സാധാരണ നിലയിലേക്ക്; ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്ബര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം; കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തത്കാലം വാഹനങ്ങള്‍ ഓടില്ല

ലോക്ക് ഡൗണിന് ഭാഗികമായി ഇളവുമായി പാതി കേരളം സാധാരണ നിലയിലേക്ക്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂര്‍ , വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്ബര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലും വാഹനങ്ങള്‍ ഓടും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തത്കാലം വാഹനങ്ങള്‍ ഓടില്ല ഇരുചക്ര വാഹനത്തില്‍ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം. സ്വകാര്യ വാഹനമോടാന്‍ പാസോ മുന്‍കൂര്‍ അനുമതിയോ വേണ്ട. ജാഗ്രതയുടെ ഭാഗമായി ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല.
വാഹനങ്ങള്‍ ഓടാനുള്ള അനുമതി കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും നല്‍കുക. ഒറ്റയക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങള്‍ ഓടാം. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടാം .ഞായറാഴ്ച വാഹനങ്ങള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായില്ല. അവശ്യ സര്‍വീസുകള്‍ക്ക് നമ്ബര്‍ നിബന്ധന ബാധകമല്ല. ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും നമ്ബര്‍ നിബന്ധനയില്ല. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് നമ്ബര്‍ നിബന്ധനയില്ല. വാഹനത്തില്‍ ഡ്രൈവര്‍ കൂടാതെ രണ്ടാള്‍ മാത്രമേ പാടുള്ളൂ. നമ്ബര്‍ നിബന്ധന ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമാണ്.
ഇരുചക്ര വാഹനത്തില്‍ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം. സ്വകാര്യ വാഹനമോടാന്‍ പാസോ മുന്‍കൂര്‍ അനുമതിയോ വേണ്ട. ജാഗ്രതയുടെ ഭാഗമായി ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമുണ്ട്. എന്നാല്‍ രണ്ടു യാത്രക്കാരെ മാത്രമേ ഓട്ടോറിക്ഷകളില്‍ അനുവദിക്കൂ.
കോവിഡ് മുക്ത ജില്ലയായ ഇടുക്കിയിൽ 21 മുതൽ സാമൂഹ്യ അകലം പാലിച്ചു സാധാരണ ജനജീവിതം സാധ്യമാകും. കടകളെല്ലാം രാവിലെ 7 മുതൽ വൈകുന്നേരം 6വരെ തുറക്കാം. ജില്ലക്കുള്ളിൽ സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും സർവീസ് നടത്തും. അതിർത്തി മേഖലകളിലെ 28 വാർഡുകളിൽ നിരോധനാഞ്ജ തുടരും.
മുന്നാറിൽ തിങ്കൾ ചൊവ്വാ വ്യാഴം ശനി ദിവസങ്ങളിൽ മാത്രമേ കടകൾ തുറക്കു. ജില്ലാ അതിർത്തിയിൽ കർശന നിയന്ത്രണം തുടരും.തോട്ടങ്ങൾ നാട്ടുകാരായ തൊഴിലാളികളെ മാത്രം ഉപയോഗിച്ചു പ്രവർത്തിക്കും. പാറമടകൾ തുറന്ന് പ്രവർത്തിക്കാം, നിർമാണങ്ങൾ തുടരാം. പുറത്തിറങ്ങുന്ന എല്ലാവരും മാസ്ക് ധരിക്കണം. കടകളിൽ ഹാൻഡ് സാനിറ്റൈസർ, സൗകര്യം ഒരുക്കണം. 20ന് ജില്ലയിൽ സമ്പൂർണ ശുജീകരണ പ്രവർത്തനങ്ങളായിരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നലെ 4 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവു വരുത്തിയ സാഹചര്യത്തിലും എല്ലാവരും കൊറോണ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. യാത്രയ്ക്ക് മുമ്പും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകേണ്ടതാണ്. കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. ഇതേ ജാഗ്രത തുടര്‍ന്നാല്‍ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനാകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























