സംസ്ഥാനത്ത് ഇന്ന് ആശ്വാസം പകർന്ന് 13 പേര്‍ രോഗമുക്തി നേടി; ഇനി ചികിത്സയിലുള്ളത് 129 പേര്‍, ഇതുവരെ രോഗമുക്തി നേടിയവര്‍ 270, ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 2 പേര്‍ക്ക്

സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം.കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 ഭേദമായി ഇന്ന് എട്ടുപേര്‍ ആശുപത്രി വിടും. ജില്ലയില്‍ ഇനി 45 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 123പേര്‍ ജില്ലയില്‍ രോഗവിമുക്തരായി.
ആകെയുള്ള രോഗികളില്‍ 68.45 ശതമാനമാനമാണിത്. കഴിഞ്ഞദിവസം ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് പേര്‍ ആശുപത്രി വിട്ടു. രണ്ട് പേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 53 ആയി കുറഞ്ഞു. 49 പേര്‍ ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സമൂഹ സര്‍വേ പ്രകാരം 3405 വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 34 പേരുടെ സാമ്ബിള്‍ ശേഖരിച്ചു. 13 പേര്‍ രോഗികളുമായി സമ്ബര്‍ക്കമുള്ളവരും 22 പേര്‍ മറ്റുള്ളവരുമാണ്. 2044 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ കോടതികള്‍ തുറന്നു പ്രവര്‍ത്തിക്കും.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ റെഡ്‌സോണുകളിലെ കോടതികള്‍ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി സര്‍ക്കുലറില്‍ പറയുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാവും കേസുകള്‍ പരിഗണിക്കുന്നത്.
കൊവിഡ് ബാധയുടെ ആശങ്ക കാരണം കഴിഞ്ഞ ഒരു മാസമായി അടഞ്ഞു കിടന്ന കോടതികള്‍ മേഖലകള്‍ തിരിച്ച് തുറക്കാനാണ് നിലവിലെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ കോടതികള്‍ ചൊവ്വാഴ്ച മുതല്‍ ഭാഗികമായ പ്രവര്‍ത്തനം ആരംഭിക്കും.
എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള ജില്ലകളിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതല്‍ ആരംഭിക്കും.കോടതിയില്‍ എത്തുന്ന കക്ഷികളുടെ കാര്യത്തിലും നിയന്ത്രണമുണ്ടാകും. പ്രവര്‍ത്തനം ആരംഭിക്കുന്ന കോടതികളില്‍ 33% ജീവനക്കാര്‍ ഹാജരാകണം. അടിയന്തര ജോലികള്‍ ചെയ്തു തീര്‍ക്കണമെന്നും നിർദേശമുണ്ട്.
https://www.facebook.com/Malayalivartha























