Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കോറോണയുടെ കടുത്ത ഭീക്ഷണിയിൽ കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കി.മി അകലെയുള്ള പുളിയങ്കുടി; കോവിഡ് പടർന്നു പിടിക്കുന്നത് തെങ്കാശി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു, നഗരസഭാ പരിധി പൂർണമായും അടച്ചു

19 APRIL 2020 06:20 PM IST
മലയാളി വാര്‍ത്ത

കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമായി. കഴിഞ്ഞ മാസം 18നു ദുബായില്‍ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു ആദ്യമായി രോഗ പാത സ്ഥിതികരിച്ചത് . പിന്നീട് സാദരം അത്പോലെ പലർക്കും രോഗം വരികയും മാറുകയും ഓക്കേ ചെയ്തു പക്ഷെ കൊല്ലം ജില്ലാ ഇപ്പോൾ കടുത്ത ഭീക്ഷണിയിലാണ് കേരള അതിർത്തിയായ കോട്ടവാസലിൽ നിന്നു 35 കി.മി അകലെയുള്ള പുളിയങ്കുടി (ലെമൺസിറ്റി) നഗരസഭ പരിധിയിലാണ് ഇപ്പോൾ കോവിഡ് പടർന്നു പിടിക്കുന്നത് തെങ്കാശി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഇന്നലെ വരെ 14 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത് നഗരസഭാ പരിധി പൂർണമായും അടച്ചു. പൊലീസ് പുളിയങ്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുദ്രവച്ചിട്ടുണ്ട്

നിലവിൽ തമിഴ്നാട്ടിൽ നിന്നു പാൽ, പച്ചക്കറി, വയ്ക്കോൽ തുടങ്ങി അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ അണുനശീകരണം നടത്തി കടത്തിവിടുകയാണ്. വാഹനത്തിലെത്തുന്ന ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്. അതിർത്തി കടന്നെത്തുന്ന ആൾക്കാരെ റാപിഡ് ടെസ്റ്റ് നടത്തി കടത്തിവിട്ടാൽ കോവിഡ് കേരളത്തിലേക്കെത്തുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും. അതോടൊപ്പം ഇവരെ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യവും ഒരുക്കണം.
തെങ്കാശി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നു

തമിഴ്നാട്ടിൽ കോവിഡ് സാന്നിധ്യം ഏറ്റവുമധികം കൂടുതലുള്ള ജില്ലയാണ് തെങ്കാശി. അതിർത്തി പ്രദേശത്തെ വീടുകളിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. തമിഴ്നാടിന്റെ മറ്റു കേരള അതിർത്തികളിൽ നിന്നു വ്യത്യസ്തമാണ് ആര്യങ്കാവ് അതിർത്തിയുടെ സ്ഥിതി. ലോക്ഡൗണിനു ശേഷം നിയന്ത്രങ്ങളില്ലാതെ വന്നാൽ കോവിഡ് സാന്നിധ്യമുള്ളവർ ട്രെയിൻ വഴിയും ബസുകൾ വഴിയും ജില്ലയിലേക്ക് എത്താം.

തമിഴ്നാട്ടിലുള്ളവർ ജില്ലയിലേക്ക് കൂട്ടത്തോടെ എത്തുന്ന സ്ഥിതി തൽക്കാലം പാടില്ല. അവിടെ നിന്നു മലയാളികൾക്കായി അതിർത്തിക്കു സമീപമുള്ള ഐസലേഷൻ കേന്ദ്രങ്ങളിൽ നിർബന്ധമായും താമസിപ്പിക്കണം. വീടുകളിൽ ക്വാറന്റീൻ അനുവദിക്കുന്നത് സ്ഥിതി വഷളാക്കും.

നിലവിൽ തമിഴ്നാട്ടിലെ കോവിഡ് പരിശോധന ഫലപ്രദമല്ല. കോവിഡ് സ്ഥിരീകരിച്ചവരെയാണ് കൂടുതലും നിരീക്ഷിക്കുന്നത്. രോഗബാധിതരുടെ എണ്ണം ദിവസം തോറും വർധിക്കുകയാണ്. എന്നാൽ ചരക്കു വാഹനങ്ങൾക്ക് നിലവിലെ പോലെ സർവീസ് അനുവദിക്കാം. തെങ്കാശിയിലെ കോവിഡ് സ്ഥിതി നിയന്ത്രണത്തിലാകുന്നതോടെ ഗതാഗതം സാധാരണ നിലയിലേക്ക് മാറ്റാമെന്നാണു വിശദീകരണം.

തെങ്കാശി ജില്ലയിൽ 70,000 വീടുകളിൽ 2,40,000 ആൾക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും പോസ്റ്റീവ് 14 മാത്രമാണുള്ളത്. കോവിഡ് ബാധിതരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. തെങ്കാശി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 448 കിടക്കകൾ മാത്രമാണുള്ളത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ സ്കൂൾ, കോളജ്, കമ്മ്യൂണിറ്റി ഹാൾ എന്നിവ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് 4000 കിടക്കകൾ ഒരുക്കാനുള്ള ശ്രമം ആരംഭിച്ചതായി തെങ്കാശി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലയുടെ കോവിഡ് സ്പെഷൽ ഓഫിസർ കരുണാകരനും, തെങ്കാശി കലക്ടർ ജി. കെ. അരുൺ സുന്ദർ ദയാലനും അറിയിച്ചു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 15,872 പേര്‍ നിരീക്ഷണ കാലാവധി വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയുള്ളത് 3,266 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ തുടരുന്നത്. ആശുപത്രിയില്‍ പുതുതായി വന്ന ഒരാള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

ഇന്ന് മൂന്ന് പേരാണ് നിരീക്ഷണ കലാവാധി പൂര്‍ത്തിയാക്കി ആശുപത്രി നിന്ന് വീടുകളിലേക്ക് മടങ്ങിയത്. പരിശോധനയ്ക്ക് അയച്ച 1,213 സാമ്പിളുകളില്‍ 1208 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചു. അഞ്ചെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി അഞ്ച് കേസുകളാണുള്ളത്. നാലു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (16 hours ago)

Malayali Vartha Recommends