സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഏഴ് കോൺഗ്രസ് എംഎൽഎമാർ രംഗത്ത്; വിജിലന്‍സ് കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പോലും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അറിയിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

കെ എം ഷാജിക്കെതിരെ കേസെടുത്ത സംഭവത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ കോൺഗ്രസ് എംഎൽമാർ. സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി ഏഴ് കോൺഗ്രസ് എംഎൽഎമാരാണ് രംഗത്തെത്തിയത് വിജിലന്‍സ് കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അദ്ദേഹത്തെ പോലും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അറിയിച്ചില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ഷാജിക്കെതിരായ കേസിന്റെ അന്വേഷണാനുമതി അണ്ടര്‍ സെക്രട്ടറി തലത്തിലാണ് കൈകാര്യം ചെയ്തതെന്നും തനിക്കും ലെജിസ്ലേച്ചര്‍ ഓഫീസിനും പ്രത്യേകമായൊന്നും ചെയ്യാനില്ലെന്നുമുള്ള സ്‌പീക്കറുടെ നിലപാട് ദൗര്‍ഭാഗ്യകരവും നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ഹനിക്കുന്നതാണെന്നും എം.എല്‍.എമാരായ വി.ഡി സതീശന്‍, ഷാഫി പറമ്ബില്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, കെ.എസ്.ശബരീനാഥന്‍, എ.പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സ്പീക്കറുടെ നടപടി ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് എംഎൽഎമാർ കുറ്റപ്പെടുത്തുന്നു.നിയമസഭയിലെ ഒരംഗത്തിനെതിരെ കേസെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. കെ എം ഷാജിക്കെതിരെ കേസെടുക്കാൻ സ്പീക്കർ അനുമതി നൽകിയതിനെയാണ് എംഎൽഎമാർ നിശിതമായി വിമർശിക്കുന്നത് എന്നാൽ കെ എം ഷാജിക്കെതിരായ അഴിമതി കേസിൽ നിയമസഭയുടെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. യുക്തിരഹിതമായ ആരോപണങ്ങളാണ് ഷാജി ഉന്നയിക്കുന്നത്. ചട്ടപ്രകാരം കാര്യങ്ങൾ നിർവഹിക്കുന്നതിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് സഭയെ അവഹേളിക്കലാണ്.
രാഷ്ട്രീയ പ്രസ്താവനകൾക്ക് പരിമിതിയുള്ള സ്പീക്കറെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ബാലിശവും അപക്വവുമാണ്. സ്പീക്കറുടെ പദവി ദൗർബല്യമായി കാണരുത്. എല്ലില്ലാത്ത നാക്കുമായി തന്റെ മുട്ടുകാലിന്റെ ബലം അളക്കാൻ ആരും വരേണ്ട. വിജിലൻസിന് പരാതി കൊടുത്തത് സ്പീക്കറുടെ ഓഫീസല്ല. അവർക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാൽ തുടർ നടപടികൾക്ക് അനുമതി തേടിയപ്പോൾ നിയമപരമായി അതു നൽകുകയുമാണ് ചെയ്തത്. കേസിന്റെ നടപടിക്രമങ്ങളെക്കുറിച്ചോ മെറിറ്റിനെ കുറിച്ചോ അന്വേഷിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കില്ല.
എംഎൽഎമാർ പറയുന്നതിങ്ങനെയാണ് .സഭാംഗത്തിനെതിരെ ആരോപണം ഉയർന്നാൽ നിയമസഭ സെക്രട്ടറി പരിശോധിച്ച് അതിൽ കഴമ്പുണ്ടോ എന്ന് നോക്കും. എന്നാൽ ഷാജിയുടെ കാര്യത്തിൽ അത്തരത്തിൽ ഒരു നടപടി ഉണ്ടായില്ല. ഷാജിക്കെതിരെ കേസെടുക്കാൻ വിജിലൻസ് മുന്നോട്ടുവച്ച കള്ളവാദങ്ങൾ സ്പീക്കർ അംഗീകരിച്ച് കള്ള ഒപ്പ് ചാർത്തുകയായിരുന്നുവെന്നും ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യക്തിവിരോധത്തോടും രാഷ്ട്രീയ പകപോക്കലോടും പ്രതികാരബുദ്ധിയോടും കൂടിയ വ്യവഹാരങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ അവര്‍ക്കെതിരെ കേസ് വരുമ്ബോള്‍ ഉദാസീനത കാട്ടരുതെന്നും നിയമപരമായ സൂക്ഷ്‌മപരിശോധന നടത്തി മാത്രമേ അനുമതി നല്‍കാവൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഷാജിയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, കള്ളക്കേസെടുക്കാനുള്ള വാദമുഖങ്ങള്‍ക്ക് താഴെ കൈയൊപ്പ് ചാര്‍ത്തുകയാണ് സ്‌പീക്കര്‍ ചെയ്തത്. സാധാരണ ഇത്തരം തീരുമാനങ്ങളെടുത്താല്‍ ബുള്ളറ്റിന്‍ വഴി സഭാംഗങ്ങളെ അറിയിക്കും. എന്നാല്‍, സര്‍ക്കാര്‍ കേസെടുക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സ്‌പീക്കറുടെ ഓഫീസില്‍ നിന്നും മാര്‍ച്ച് 13ന് അനുമതി കൊടുത്ത കാര്യം പുറത്തുവിട്ടത് തന്നെ. സ്‌പീക്കറുടെ ഈ നടപടി നിഷ്‌പക്ഷതയ്ക്ക് നിരക്കാത്തതും, സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തുന്നതും ധാര്‍മിക മൂല്യങ്ങള്‍ക്ക് ക്ഷതമേല്‍പിക്കുന്നതാണെന്നും എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























