സംസ്ഥാനത്ത് വാറ്റ് തകൃതിയായി നടക്കുന്നു... പിന്നാലെ എക്‌സൈസും; ആറാട്ടുപുഴയില്‍ ചാരായം വാറ്റ് നടത്തിയ യുവാവ് അറസ്റ്റില്‍

മുതുകുളത്ത് വീട്ടില്‍ ചാരായം വാറ്റ് നടത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ആറാട്ടുപുഴ തറയില്‍ക്കടവ് കുളത്തിന്റെ ചിറയില്‍ അനില്‍ കെ.രാജന്‍(കൊച്ചുണ്ണി42) യെ പിടികൂടിയത് . രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് എക്‌സൈസ് പരിശോധന നടത്തിയത്.
പരിശോധനയില്‍ പ്രതിയുടെ പക്കല്‍ നിന്നും എട്ട് ലിറ്റര്‍ ചാരായം, 200 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, പാചകവാതക സിലിന്‍ഡര്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഹരിപ്പാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബുവിന്റെ നിര്‍ദേശപ്രകാരം അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ ടി.എ.വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ.രാജേഷ് കുമാര്‍, ടി.ജയേഷ്, ഡ്രൈവര്‍ സുഭാഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























