Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സംസ്ഥാനത്ത് നാളെ മുതല്‍ ഭാഗിക ഇളവുകളുണ്ടെങ്കിലും ആരാധനാലയങ്ങള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ തുറക്കില്ല

19 APRIL 2020 07:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണിന് ഭാഗികമായി ഇളവ് ഉണ്ടെങ്കിലും ആരാധനാലയങ്ങള്‍ സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മാളുകള്‍, എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മെയ് 3 വരെ അടഞ്ഞു തന്നെ കിടക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ്. കോവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്‌സ്‌പോട്ടുകളില്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വാഹനങ്ങളെ നിരത്തിലിറക്കാന്‍ അനുവദിക്കുക. ഒറ്റയക്ക വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ ഓടാം. ഇരട്ടയക്ക വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറങ്ങാം .ഞായറാഴ്ച വാഹനങ്ങള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.അവശ്യ സര്‍വീസുകള്‍ക്ക് നമ്ബര്‍ നിബന്ധന ബാധകമല്ല. ജോലിസ്ഥലത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും നമ്ബര്‍ നിബന്ധനയില്ല. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും നമ്ബര്‍ നിബന്ധനയില്ല. വാഹനത്തില്‍ ഡ്രൈവര്‍ കൂടാതെ രണ്ടാള്‍ മാത്രമേ പാടുള്ളൂ. നമ്ബര്‍ നിബന്ധന ഇരുചക്ര വാഹനങ്ങള്‍ക്കും ബാധകമാണ്.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ട നമ്ബര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാം. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച മുതലും വാഹനങ്ങള്‍ ഓടും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തത്കാലം വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല.
ഇരുചക്ര വാഹനത്തില്‍ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം. സ്വകാര്യ വാഹനമോടാന്‍ പാസോ മുന്‍കൂര്‍ അനുമതിയോ വേണ്ട. ജാഗ്രതയുടെ ഭാഗമായി ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോകള്‍ക്ക് ഓടാന്‍ അനുവാദമുണ്ട്. എന്നാല്‍ രണ്ടു യാത്രക്കാരെ മാത്രമേ ഓട്ടോകളില്‍ അനുവദിക്കൂ.
ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമുണ്ടാവില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികളും നാളെ മുതല്‍ പുനരാരംഭിക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും. സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കവും സുഗമമാകും.
വാണിജ്യ, വ്യവസായ സംരംഭങ്ങളും നാളെ മുതല്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം. നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐ.ടി, ഇകൊമേഴ്‌സ്, കൃഷി എന്നിവ അനുവദിക്കുമെന്നാണ് കേന്ദ്രം ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.
അതേസമയം, ബസ് സര്‍വിസും മെട്രോയും ഉള്‍പ്പടെ പൊതുഗതാഗതം ലോക്ക്ഡൗണ്‍ തീരുന്ന മെയ് മൂന്നുവരെ അനുവദിക്കില്ല. അടച്ചിടല്‍ തീരുന്ന മെയ് മൂന്നുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുന്നത് തുടരണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (16 hours ago)

Malayali Vartha Recommends