ഏഴ് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണില്‍ ഇളവ്; ഒാറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ അനുവദിച്ചത് ഭാഗിക ഇളവുകൾ

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണില്‍ ഇളവ്. കോവിഡ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി, ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതില്‍ ഒാറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ ഭാഗിക ഇളവുകളാണ് അനുവദിച്ചത്.
മേല്‍പ്പറഞ്ഞ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ നിബന്ധനകളോടെ വാഹനങ്ങള്‍ റോട്ടിലിറക്കാന്‍ അനുമതിയുണ്ട്. ഒറ്റനമ്ബറില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്ബറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി. ഇരട്ടനമ്ബറുകളില്‍ അവസാനിക്കുന്ന നമ്ബറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.
എന്നാല്‍ ഒഴിവാക്കെപ്പട്ട വിഭാഗങ്ങളിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാഹന നിയന്ത്രണം ബാധകമല്ല. അടിയന്തര സന്ദര്‍ഭങ്ങളില്‍ നമ്ബര്‍ വ്യത്യാസമില്ലാത്ത വാഹനങ്ങള്‍ അനുവദിക്കും. സ്ത്രീകള്‍ ഒാടിക്കുന്ന വാഹനങ്ങള്‍ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഒാടിക്കാനാവുക. ഒാേട്ടാ ഉള്‍പ്പെടെ ടാക്സി, കാബ് സര്‍വിസുകള്‍ക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ മാത്രമേ രണ്ട് പേരെ അനുവദിക്കൂ. മുഴുവന്‍ സ്വകാര്യ വാഹനങ്ങളിലും ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
ജില്ല അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ല അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.
ഒാറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ഇളവ് പ്രാബല്യത്തില്‍ വരും. റെഡ് കാറ്റഗറിയിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സര്‍വിസ് ഉണ്ടായിരിക്കില്ല. ഗ്രീന്‍ സോണില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ ആള്‍ക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങള്‍ക്ക് ഇളവ് ബാധകമല്ല.
ഇളവുള്ള ജില്ലകളില്‍ പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍
* ഹോട്ടലുകളില്‍ ഏഴ് മണിവരെ ഭക്ഷണം വിളമ്ബാം, പാര്‍സല്‍ കൗണ്ടര്‍ എട്ട് വരെ
* തപാല്‍, കൊറിയര്‍, അക്ഷയ കേന്ദ്രങ്ങള്‍
* മെഡിക്കല്‍ ലാബുകളും ശേഖരണകേന്ദ്രങ്ങളും
* വെറ്ററിനറി ആശുപത്രികള്‍, ഡിസ്െപന്സറികള്, ക്ലിനിക്കുകള്‍, പാത്തോളജി ലാബുകള്‍.
* മരുന്ന്, മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂനിറ്റുകള്‍, മെഡിക്കല്‍ ഒാക്സിജന്‍
* ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
* കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും
* ആഴക്കടല്‍, ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ഹാച്ചറികള്‍ക്കും
* തോട്ടം മേഖലയില്‍ 50 ശതമാനം തൊഴിലാളികളെ വിന്യസിച്ചുള്ള ജോലികള്‍
* നിര്‍മാണ സാമഗ്രികളുടെ വില്‍പനകേന്ദ്രങ്ങള്‍
* ഭിന്നശേഷി/ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും വയോജനങ്ങളുടെയും പരിപാലന കേന്ദ്രങ്ങള്‍
* സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ (ടീമില്‍ അഞ്ചിലധികം പേര്‍ പാടില്ല)
* ബാര്‍ബര്‍ ഷോപ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍
* ട്രക്ക് റിപ്പയറിങ്ങിനുള്ള ഷോപ്പുകളും ഹൈവേകളിലെ ദാബകളും
* െഎ.ടി ഹാര്ഡ്വെയര് ഉല്‍പാദനമേഖല
* കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, കയര്‍, ഖാദി വ്യവസായ മേഖലകള്‍
* മുഴുവന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂനിറ്റുകളും
* നോട്ട്ബുക്ക് നിര്‍മാണ യൂനിറ്റ്
* സഹകരണ സംഘങ്ങള്‍ 33 ശതമാനം ജീവനക്കാര്‍ സഹിതം
* പഞ്ചായത്ത്, വില്ലേജ് ഒാഫിസുകള്‍ 35 ശതമാനം ജീവനക്കാര്‍
* സര്‍ക്കാര്‍ ഒാഫിസുകള്‍ മറ്റൊരു ഉത്തരവ് വരെ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കണം (ആഴ്ചയില്‍ അഞ്ച് ദിവസം)
https://www.facebook.com/Malayalivartha























