പെണ്ണായാൽ എന്താ കുഴപ്പം ! ആറുവയസുകാരി ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ

ആരോഗ്യമന്ത്രി കെകെ ശൈലജയെ അനുകരിച്ചുള്ള ആറ് വയസ്സുകാരിയുടെ ടിക്ക് ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നോക്കിലും നില്‍പ്പിലും വാക്കിലും കേരളത്തിന്റെ ടീച്ചറമ്മയെ വാര്‍ത്തുവച്ചപോലെ ആയിരുന്നു ആറു വയസുകാരിയുടെ അവതരണം. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ ആവര്‍ത്തന എന്ന ആറ് വയസുകാരിയായിരുന്നു കെകെ ശൈലജ ടീച്ചറായി രംഗത്തെത്തിയത്. നിയമസഭയില്‍ കെകെ ശൈലജ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഈ കുറുമ്ബി അവതരിപ്പിച്ചത്.
നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തത്.. മന്ത്രിയുടെ ഭാവങ്ങളും ശരീര ഭാഷയും അതേപടി അനുകരിച്ചിട്ടുണ്ട് ആറുവയസുകാരി.. പ്രസംഗത്തിന് ശേഷം ഇരുന്ന് സാരി ശരിയാക്കുന്നത്തിൽ പോലും അതെ പൂർണത. അത്രയും ഗംഭീരമായിരുന്നു കുട്ടിയുടെ അഭിനയം. മൂന്ന് നാല് ദിവസമെടുത്താണ് ആരോഗ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം കൊച്ചു മിടുക്കി പഠിച്ചെടുത്തത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇപ്പോള്‍ മന്ത്രി കെകെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. 'മോളൂട്ടിയുടെ വീഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്ബോള്‍ തീര്‍ച്ചയായും മോളെ കാണും. ഞാന്‍ പോലും അറിയാതെയാണ് അന്ന് സഭയില്‍ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോള്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി..' എന്ന് ആവര്‍ത്തനയോട് മന്ത്രി പറഞ്ഞതായി അച്ഛന്‍ ശബരീഷ് പറയുന്നു.
https://www.facebook.com/Malayalivartha























