അതിഥി തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍; ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണം

ആലപ്പുഴ, വള്ളികുന്നത്ത് അതിഥി തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍. ബിഹാര്‍ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിന്‍മൂട് ജംക്ഷനു സമീപം സാമില്ലിനോടു ചേര്‍ന്ന കിടപ്പുമുറിയില്‍ ആണ് നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമില്‍ തൊഴിലാളിയായിരുന്നു.
ദേഹത്ത് മുറിവ് ഉണ്ടെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് ശ്രദ്ധയില്‍പ്പെടുന്നത്. 10 വര്‍ഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനായി ജംക്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് സംഭവമെന്ന് നാട്ടുകാര്‍ പറയുന്നു. മുറിക്കുള്ളില്‍ കയറില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























