വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആയൂര്‍ അര്‍ക്കന്നൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ഷിബു മന്‍സൂര്‍ (21) ആണ് അറസ്റ്റിലായത്. യുവാവ് നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി പ്രതി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് വെഞ്ഞാറമൂട്ടിലെ രണ്ടു ലോഡ്ജുകളില്‍ കൊണ്ട് വന്ന് പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ്യ മധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യുവതി വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് വാടകക്ക് താമസിക്കുന്ന ചെറിയ വെങ്ങനല്ലൂരില്‍ നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയരാഘവന്‍രെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























