വിമാനത്താവളങ്ങളിലെ ഓഫിസുകളുടെ പ്രവർത്തനം നാളെ മുതൽ; കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഭാഗികമായി ആരംഭിക്കും

രാജ്യത്തെ വിമാനത്താവളങ്ങളിലെ ഓഫിസുകളുടെ പ്രവർത്തനം നാളെ മുതൽ തുടങ്ങാൻ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രം നിർദേശം നൽകിയതിനെ തുടർന്നാണ് നാളെ മുതൽ കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം നാളെ മുതൽ ഭാഗികമായി ആരംഭിക്കും. ഓഫിസുകൾ തുറക്കുമെങ്കിലും വിമാന സർവീസുകൾ വൈകും.
അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറോണ സ്‌ക്രീനിങ്ങിനായി 35 അംഗ മെഡിക്കൽ സംഘം. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും യാത്രക്കാരെ നിരീക്ഷിചിരുന്നു . അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും സ്‌ക്രീനിങ്ങ് ശേഷം മാത്രമാണ് എയർപോർട്ടിന് പുറത്തെത്തിച്ചത്
എന്തായാലും കോവിഡ് തടയുന്നതിന്റെ ഭാഗമായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയാണു വിമാനത്താവളം തുറക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം.ഇരിപ്പിടങ്ങളിൽ നിശ്ചിത അകലം പാലിക്കുന്നതിനുള്ള നിർദേശവുമായി സ്റ്റിക്കർ പതിച്ചു. വിമാനത്താവളത്തിൽ നിർത്തിയിട്ടിട്ടുള്ള വിമാനങ്ങളുടെയും ബന്ധപ്പെട്ട യന്ത്ര സാമഗ്രികളുടെയും കാര്യക്ഷമത പരിശോധിക്കും. കേടുപാടുകളുണ്ടെങ്കിൽ പരിഹരിക്കും. റൺവേയോടു ചേർന്നു ചില നിർമാണ ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള നടപടികളും തുടങ്ങിയിരുന്നു. വിമാനത്താവളം അടച്ചതോടെ തുടർ നടപടികളെല്ലാം നിലച്ചു. അവ പുനരാരംഭിക്കുന്ന കാര്യങ്ങൾ, ജോലിക്കാരുടെ ലഭ്യത അനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചർച്ച ചെയ്തു തീരുമാനിക്കും.
കൂടാതെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ ലഘുലേഖയും യാത്രക്കാര്‍ക്കായി നല്‍കുന്നു. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. കൂടാതെ പൊതുഗതാഗതം ഉപയോഗിക്കരുത് എന്നുള്ള കര്‍ശന നിര്‍ദ്ദേശത്തോടു കൂടിയാണ് ഇവരെ വീട്ടിലേക്ക് അയക്കുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടക്കുന്ന സ്‌ക്രീനിങ്ങില്‍ രോഗലക്ഷണം പ്രകടമായവരെ ആംബുലന്‍സ് സംവിധാനം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജിലേക്കും ജനറല്‍ ആശുപത്രിയിലേക്കും മാറ്റുന്നത്. ഇതിനായി രണ്ട് ആംബുലന്‍സ് സജ്ജമാക്കിയിട്ടുണ്ട്. വീടുകളില്‍ കരുതതല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കുള്ള പ്രതേക നിരീക്ഷണ കേന്ദ്രമായ സമേതിയിലേക്കും യാത്രക്കാരെ അയക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഇവിടെ കൊറോണ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തങ്ങളും നിയന്ത്രിക്കുന്നത്. എയര്‍പോര്‍ട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകളും ഇവിടെ നടക്കുന്നു. എയര്‍പോര്‍ട്ട് പൂര്‍ണമായും അണുവിമുക്തമാക്കന്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍ പ്പറേഷന്റെ സേവനവും പ്രയോജനപെടുത്തുന്നുണ്ടെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























