ഈ മാസം നടന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന് കേന്ദ്രം

ഈ മാസത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നടത്തിയതില്‍ വന്‍ ക്രമക്കേടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ ക്രമക്കേട് ഉണ്ടാകാന്‍ പാടില്ലെന്നു കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കി. 97% വരെ റെക്കോര്‍ഡ് വിതരണം നടന്നതായ കണക്കുകള്‍ കൃത്രിമം വ്യക്തമാക്കുന്നുവെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
എഎവൈ വിഭാഗത്തിനുള്ള വിതരണം ഇന്നും നാളെയുമാണ്. പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കേന്ദ്ര അരിയും അവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റിന്റെ വിതരണവും 22 മുതല്‍ നടക്കും. 30 വരെ ലഭിക്കും. കേന്ദ്ര പദ്ധതി പ്രകാരം ഒരു കാര്‍ഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോഗ്രാം അരി നല്‍കും.
ഇപോസ് മെഷീനില്‍ കാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ ഉടമയുടെ ഫോണില്‍ ലഭിക്കുന്ന ഒടിപി കൂടി ചേര്‍ത്താല്‍ മാത്രമേ റേഷന്‍ വിതരണം നടക്കുകയുള്ളൂ. റേഷന്‍ കടയിലെ ഇപോസ് മെഷീനും കാര്‍ഡ് ഉടമയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചുള്ള വിതരണമേ പാടുള്ളൂവെന്നാണു കേന്ദ്ര നിര്‍ദേശം.
ഫോണ്‍ നമ്പര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഇളവു നല്‍കും. സ്വന്തം റേഷന്‍ കടയില്‍ നിന്നല്ലാതെ റേഷന്‍ വാങ്ങുന്നവര്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കേണ്ടി വരും. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡിന്റെ അവസാന നമ്പര്‍ പ്രകാരം വിതരണം ക്രമീകരിക്കും. കാര്‍ഡിന്റെ അവസാന അക്കങ്ങള്‍ യഥാക്രമം 1- ഏപ്രില്‍ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0-30 എന്ന ക്രമത്തില്‍ വിതരണം ചെയ്യും.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കടയില്‍ നിന്നു കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ കടയില്‍ ബന്ധപ്പെട്ട വാര്‍ഡ് അംഗം/കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നാളെയ്ക്കകം സമര്‍പ്പിക്കണം.
https://www.facebook.com/Malayalivartha























