Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന് ആരോഗ്യമന്ത്രി... ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി

20 APRIL 2020 09:17 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.

ആഴ്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി ലോക്ഡൗണ്‍ കാലയളവില്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് രോഗത്തിന്റെ തിരിച്ചു വരവിനു കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പരിമിതമായ ടെസ്റ്റുകള്‍ നടത്താനുള്ള സാഹചര്യം മാത്രമാണു നിലവിലുള്ളത്. അതുകൊണ്ടു തന്നെ ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം കുറയുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്.
അതേ സമയം ലോക്ഡൗണ്‍ കാലയളവില്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നത് രോഗത്തിന്റെ തിരിച്ചു വരവിനു കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). പരിമിതമായ ടെസ്റ്റുകള്‍ നടത്താനുള്ള സാഹചര്യം മാത്രമാണു നിലവിലുള്ളത്. അതുകൊണ്ടു തന്നെ ചെയ്യുന്ന ടെസ്റ്റുകളുടെ എണ്ണം കുറയുകയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്.
സമൂഹവ്യാപനം കണ്ടെത്തുവാന്‍ വേണ്ടിയുള്ള പരിശോധനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് അതീവ ജാഗ്രതയോടുകൂടിയും ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിലുമായിരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന ഘടകം മുന്നറിയിപ്പ് നല്‍കി.

ഹോട്ട്സ്പോട്ടായിരുന്ന മേഖലകളില്‍ ഒരു ലക്ഷത്തില്‍ 500 പേര്‍ക്കും അല്ലാത്ത മേഖലകളില്‍ ഒരു ലക്ഷത്തില്‍ 100 പേര്‍ക്കും പരിശോധന നടത്തി കോവിഡിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കിയതിനുശേഷം മാത്രമാകണം നിയന്ത്രണങ്ങള്‍ നീക്കേണ്ടത്. ഇതിനായി രോഗലക്ഷണങ്ങള്‍ ഉള്ള എല്ലാവര്‍ക്കും ഏതെങ്കിലും തരത്തിലുള്ള പിസിആര്‍ ടെസ്റ്റിങ്ങും അല്ലാത്ത മേഖലകളില്‍ ആന്റിബോഡി ടെസ്റ്റിങ്ങും ഉപയോഗിക്കാവുന്നതാണ്.

നിയന്ത്രണങ്ങളില്‍ അയവുവരുത്തുകയാണെങ്കില്‍ അന്തര്‍-ജില്ലായാത്രകളിലുള്ള നിരോധനവും പല തൊഴില്‍ മേഖലകളില്‍ സാമൂഹിക അകലം പാലിക്കുവാനുള്ള നിര്‍ദേശങ്ങളും നടപ്പിലാക്കുക പ്രായോഗികമല്ല. ഈ വസ്തുതകള്‍ പരിഗണിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്കു ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ അയവു വരുത്താവൂ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ആവശ്യപ്പെട്ടു

ആഴ്ച്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി. രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ റിസ്‌ക് കൂടുതലാണ്.

മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പൊലീസിനെ അടക്കം ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പരിമിതിയുണ്ട്. നേരത്തെ, രോഗം നിയന്ത്രണത്തിലായതോടെ 26 ദിവസം നീണ്ട ലോക്ക് ഡൗണ്‍ മാര്‍ച്ച് 19ന് നീക്കിയ ജപ്പാനിലെ ഹൊക്കായ്ഡോ മേഖലയുടെ അനുഭവമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരാളില്‍ നിന്ന് മൂന്നു പേരിലേക്ക് വരെ രോഗം പകരാമെന്നാണ്. കേരളം ഇത്.4 എന്ന നിലയില്‍ പിടിച്ചുകെട്ടിയിരിക്കുകയാണ്. 50 ശതമാനം പേരിലെങ്കിലും രോഗം വരാവുന്ന തരത്തില്‍ കൊവിഡിന്റെ മൂന്നാം വരവ് മുന്നില്‍ക്കണ്ട് തന്നെയാണ് സംസ്ഥാനത്ത് ജാഗ്രത തുടരുന്നത്.

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (16 hours ago)

Malayali Vartha Recommends