Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

കൊറോണക്കാലത്തും ഒരു ജീവൻ രക്ഷിച്ഛ് മാതൃകയായി എറണാകുളത്തെ ഹിബ; രക്തമൂലകോശം ദാനം ചെയ്താണ് ഹിബ മാതൃകയായത്

20 APRIL 2020 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

കൊറോണയെത്തോൽപിച്ച് കയ്യടി നേടിയ നിരവധി പേരുടെ കഥകൾ നമ്മൾ കേൾക്കുന്നുണ്ട്. എന്നാൽ ഈ കഥ അതിൽ നിന്നൊക്കെ കുറച്ച വ്യത്യസ്തമാണ്. മാനവികത കൊണ്ടും സാഹസികത കൊണ്ടും കൊറോണയെ വരെ തോൽപിച്ച് ഒരു ജീവൻ രക്ഷിച്ച ഹിബയുടെ കഥയാണിത്. ഇതുവരെ കാണാത്ത, പരിചയമില്ലാത്ത, ഒരു രോഗിക്ക് വേണ്ടി രക്തമൂലകോശം ദാനം ചെയ്ത ഹിബയും 13 മണിക്കൂർ യാത്ര ചെയ്തു കൃത്യസമയത്ത് മൂലകോശങ്ങൾ ചെന്നൈയിൽ എത്തിച്ച ഉദയനും അവരെ സഹായിച്ച കുറെ മനുഷ്യരും... ഇതൊരു സിനിമകഥയല്ല. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾ തീരുമാനിച്ചെങ്കിൽ കൊറോണയും ലോക്ഡൗണും ഒന്നും തടസ്സമാകില്ലെന്ന സന്ദേശം പകരുകയാണ് ഹിബയുടെ ഈ പ്രവൃത്തി .

എറണാകുളം സെന്റ് തെരേ സാസ് കോളജിലേക്ക് ദാത്രി സംഘടനയിലെ വൊളന്റിയർമാർ ബോധവൽക്കരണക്‌ളാസിലൂടെയാണ് ഹിബയെന്ന പതിനെട്ടുകാരി കോശദാതാക്കളെ കുറിച്ച് കേൾക്കുന്നത്. രക്തമൂലകോശ ദാതാക്കളുടെ റജിസ്റ്ററിയായ ദാത്രിയുടെ ക്ലാസ് കേട്ടപ്പോൾ ബികോം ഒന്നാം വർഷക്കാരിയായ ഹിബയ്ക്ക് കൗതുകം. കവിളിലെ കുറച്ചു കോശങ്ങളല്ലേ കൊടുക്കേണ്ടൂ. സൂചി കുത്തുന്ന വേദന ഒന്നുമില്ലല്ലോ.
മൂലകോശം ദാനം ചെയ്യാൻ ഇത്ര പണി കുറവാണെങ്കിൽ ദാതാവാകാൻ എന്തിനു മടിക്കണം? റജിസ്റ്റർ ചെയ്തു പുറത്തിറങ്ങുമ്പോൾ കൂട്ടുകാരിയോടു ചിരിച്ചുകൊണ്ടു ഹിബ ചോദിച്ചു; എന്റെ കോശങ്ങൾ ആർക്കെങ്കിലും മാച്ച് ആയാലോ? അന്നതു തമാശ മട്ടിൽ പറഞ്ഞതാണെങ്കിലും കൃത്യം അഞ്ചു മാസം കഴിഞ്ഞു ഹിബയെത്തേടി ഒരു ഫോൺ കോൾ എത്തി . ചെന്നൈയിലെ ഒരു പത്തൊൻപതുകാരനു ജീവൻ നിലനിർത്തണമെങ്കിൽ ഹിബയുടെ രക്തമൂലകോശങ്ങൾ കൂടിയേ തീരൂ. മൂലകോശങ്ങൾ ദാനം ചെയ്യാൻ തയാറാണോ? എന്ന് ചോദിച്ചായിരുന്നു ആ ഫോൺ. സമ്മതം അറിയിച്ചു. ആ സമ്മതത്തിനു സാഹസികതയുടെ പരിവേഷം നൽകിയതാകട്ടെ, കൊറോണ വൈറസും!


ഹിബ എന്ന വാക്കിന്റെ അർഥം തന്നെ ദാനം എന്നാണ്. ചെന്നൈയിലെ രക്താർബുദരോഗിയായ പത്തൊൻപതുകാരനു ഹിബ തന്നെ ഒരു ദാനമായിരുന്നു. അവന്റെ ജീവൻ നിലനിർത്താനായി ഡോക്ടർമാർ വിധിച്ച രക്തമൂലകോശദാനം എന്ന അവസാന പ്രതീക്ഷയാണ് ഹിബ അവനു ദാനമായി നൽകിയത്. ‘‘കോശങ്ങൾ മാച്ച് ആയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി.

സമ്മതം പറയാൻ അധികം സമയം വേണ്ടി വന്നില്ല. പക്ഷേ, വീട്ടുകാരെ സമ്മതിപ്പിക്കാൻ കുറച്ചു പാടുപെട്ടു’’ –ഹിബ പറയുന്നു. പിന്നെ അവരും നല്ല പിന്തുണ നൽകി. അതുകൊണ്ടാണ് കൊറോണ ഭീതി വിതച്ച സമയത്തും കാര്യങ്ങളെല്ലാം എളുപ്പത്തിൽ നടന്നത്’’. എറണാകുളം പുല്ലേപ്പടി സ്വദേശി എ.എം. ഷമറിന്റെയും പി. എം.സീനത്തിന്റെയും മകളായ ഹിബ, കേരളത്തിൽ നിന്നു രക്തമൂലകോശം ദാനം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ്.

രക്തമൂലകോശ ദാനം എന്നതു ചെറിയ കാര്യമല്ല. അതൊരു വലിയ പ്രോസസ്സ് ആണ് .മൂലകോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്ന പരിശോധനാ ഫലം ലഭിക്കാൻ 8 മുതൽ 10 ആഴ്ച വരെ വേണം. ദാതാവിനും സ്വീകർത്താവിനും സമ്മതമാണെന്ന് ഉറപ്പാക്കിയിട്ടേ തുടർനടപടി സ്വീകരിക്കൂ.

പരിശോധനാ ഫലം സ്ഥിരീകരിക്കുന്നതിനായി സ്വീകർത്താവിന്റെയും ദാതാവിന്റെയും രക്തസാംപിളുകൾ വീണ്ടും ശേഖരിക്കും. തുടർന്നു ദാതാവിന് ആരോഗ്യ പരിശോധന. മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേക്കു കൊണ്ടുവരുന്നതിനായി കോശം ദാനം ചെയ്യുന്നതിനു മുൻപു തുടർച്ചയായി 5 ദിവസം ഓരോ കുത്തിവയ്പ് എടുക്കുന്നു. സാധാരണ ഇത്തരം കുത്തിവയ്പുകൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാത്തതാണ്. പക്ഷേ, ഹിബയ്ക്കു പനിയും ഛർദിയും ശരീരവേദനയുമൊക്കെ തുടങ്ങി. കൊറോണഭീതി നിലനിൽക്കുമ്പോൾ തന്നെയാണ് ഹിബയ്ക്കു വേണ്ട പരിശോധനകൾക്കും കുത്തിവയ്പിനും മറ്റും ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും എത്തിയത്. ഒരുപാടുപേർ ആ പേടി മാറ്റിവച്ച് പ്രവർത്തിച്ചതുകൊണ്ടു മാത്രമാണു മറ്റൊരു ജീവൻ രക്ഷിക്കാനായത്.


ഒരു ജീവൻ രക്ഷിക്കാനുള്ള സമയമെത്ര? എന്ന ഉദയനോടുള്ള ചോദ്യത്തിന് 13 മണിക്കൂർ എന്നായിരിക്കും ഉത്തരം. ഉദയൻ ആ ഉത്തരത്തിലേക്ക് എത്തിയതിനു പിന്നിലെ കഥ ഇങ്ങനെ: കോവിഡ് ഭീതി പടർന്നുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ മാർച്ച് 24ന് ആയിരുന്നു മൂലകോശം ദാനം ചെയ്യേണ്ടിയിരുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ തയാറെടുപ്പുകളെല്ലാം പൂർത്തിയായി. ദാത്രിയുടെ കേരളത്തിലെ ഡോണർ റിക്രൂട്മെന്റിന്റെയും കൗൺസലിങ്ങിന്റെയും മേധാവിയും കേരളത്തിൽ നിന്നാദ്യമായി മൂലകോശം ദാനം ചെയ്ത വ്യക്തിയുമായ എബി സാം ജോൺ നൽകിയ ധൈര്യത്തിൽ ഹിബ മാതാവ് സീനത്തിനും പിതൃസഹോദരൻ എ.എം.നൗഷറിനും ഒപ്പം ആശുപത്രിയിലെത്തി കോശം ദാനം ചെയ്തു.

അന്ന് രാത്രിയാണു പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. കോശം ദാനം ചെയ്തെങ്കിലും അതു കൃത്യമായി എത്തിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ..? ചെന്നൈയിലെ രോഗിയുടെ അവസ്ഥയാകട്ടെ വളരെ മോശവും. ഇനി മറ്റൊരു ദിവസം പ്രായോഗികമല്ല. അങ്ങനെയാണ് ദാത്രിയിലെ സന്നദ്ധ പ്രവർത്തകൻ ഉദയൻ ചെന്നൈയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചത്.

13 മണിക്കൂർ യാത്ര! വിമാനത്തിലാണു സാധാരണയായി ഇത്തരം കോശങ്ങൾ കൊണ്ടുപോകുക. അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിച്ചു പ്രത്യേക പെട്ടിയിലാക്കി വേണം പോകാൻ. റോഡ് വഴി പോകുന്നതു സങ്കീർണമാണ്. പക്ഷേ, വേറെ നിവൃത്തിയില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങി പുറപ്പെട്ടു. അനിൽകുമാർ, വിനോദ് എന്നീ രണ്ടു ഡ്രൈവർമാർക്കൊപ്പമാണ് ഉദയൻ തിരിച്ചത്. നല്ല ടെൻഷനുള്ള യാത്ര. കേരളത്തിനു പുറത്തുകടന്നാൽ ഉടനെ തിരിച്ചു വരാ‍ൻ കഴിയുമോ എന്നു പോലും ഉറപ്പില്ല. പക്ഷേ, പൊലീസ് പൂർണ പിന്തുണ നൽകി.

‘‘25നു രാവിലെ പതിനൊന്നരയോടെ യാത്ര തിരിച്ചു. പല സ്ഥലങ്ങളിലും കർശന പരിശോധന ഉണ്ടായിരുന്നു. രാത്രി ഒൻപതോടെ ചെന്നൈയിലെത്തി മൂലകോശം സൂക്ഷിച്ച പെട്ടി കൈമാറി. അപ്പോഴാണു ശ്വാസം നേരെ വീണത്. തിരിച്ചു വരുമ്പോഴായിരുന്നു പൊലീസ് പരിശോധന കൂടുതൽ. ചില സ്ഥലങ്ങളിൽ ഒരു മണിക്കൂർ വരെ പിടിച്ചിട്ടു. എങ്കിലും ഒരു ജീവനെക്കുറിച്ചോർത്തപ്പോൾ ലോക്ഡൗണൊക്കെ നിസ്സാരമായി തോന്നി’’. ഡ്രൈവർ അനിൽ കുമാർ പറഞ്ഞു.

ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ്. ആ ചെറുപ്പക്കാരൻ പൂർണമായും രോഗവിമുക്തി നേടി എന്നറിയാനുള്ള കാത്തിരിപ്പ്. കോവിഡ് നമ്മെ ഭയത്തിന്റെ ഇരുളിലാഴ്ത്തുന്നുണ്ടെങ്കിലും ഹിബയെയും ഉദയനെയും എബിയെയും വിനോദിനെയും അനിൽകുമാറിനെയും പോലുള്ളവർ നമുക്കു ചുറ്റും മനുഷ്യത്വത്തിന്റെ പ്രകാശം പരത്തുകയാണ് ;


രക്തമൂലകോശദാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വലിയ റജിസ്റ്ററിയാണ് ദാത്രി. നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണു രക്തമൂലകോശം മാറ്റിവയ്ക്കൽ (Blood Stem Cell Transplant ) നടത്തുന്നത്. കോശദാനത്തിന് ജനിതക സാമ്യം (Genetic Match) ആവശ്യമാണ്. കുടുംബത്തിൽ നിന്ന് ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 25% മാത്രമായതിനാൽ മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് അന്വേഷിക്കേണ്ടി വരും. ഇതിനുള്ള സാധ്യതയാകട്ടെ, പതിനായിരത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നു വരെയാണ്. അതായത്, യോജിച്ച മൂലകോശത്തിനായി ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെനിന്നു മാത്രമേ, ജനിതക സാമ്യമുള്ള രക്തമൂലകോശം കിട്ടാനിടയുള്ളൂ എന്ന വസ്തുതയുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (9 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (19 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (29 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (40 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends