സ്പ്രിംഗ്ലര്‍ കമ്പനിക്ക് തങ്ങളുടെ ആരോഗ്യ വിവരം കൈമാറ്റപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന... യു ഡി എഫും ബി ജെ പിയും ഇത്തരക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി, തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന പരാതിയുമായി ഒരാള്‍ ഹൈക്കോടതിയിലെത്തിയാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ വെട്ടിലാവും

സ്പ്രിംഗ്ലര്‍ കമ്പനിക്ക് തങ്ങളുടെ ആരോഗ്യ വിവരം കൈമാറ്റപ്പെട്ടവര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. യു ഡി എഫും ബി ജെ പിയും ഇത്തരക്കാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. തന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടു എന്ന പരാതിയുമായി ഒരാള്‍ ഹൈക്കോടതിയിലെത്തിയാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ വെട്ടിലാവും.
മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ അവതരിപ്പിക്കുക.
മുഖ്യമന്ത്രി ചികിത്സ നടത്തിയത് സര്‍ക്കാരിന്റെ ചെലവിലാണ്. അക്കാരണത്താല്‍ അദ്ദേഹം നടത്തിയ ചികിത്സ അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആരെങ്കിലും നല്‍കുമോ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ നല്‍കുമോ? നല്‍കില്ല.
കാരണം അത് മുഖ്യമന്ത്രിയുടെ ചികില്‍സ സംബന്ധിച്ച സ്വകാര്യ വിവരമാണ്. അത് രഹസ്യമായി സൂക്ഷിക്കണമെന്നത് മുഖ്യന്ത്രിയുടെ ഭരണഘടനപരമായ അവകാശമാണ്. ചികിത്സ ഒരു സ്വകാര്യ വിവരമാണ്. അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ല. ലോകത്ത് ആരുടെയും ചികിത്സ പൊതുവിവരമല്ല. സംസ്ഥാനത്തെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ ലക്ഷകണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ ലഭ്യമാണ്. അതൊന്നും മറ്റാര്‍ക്കും പ്രാപ്യമല്ല.
സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത് സംസ്ഥാനത്തെ ഒന്നരലക്ഷം ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങളാണ്. അതുകൊണ്ടു തന്നെയാണ് അത് വിവാദമായതും.
ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതായിരിക്കും. കാരണം ഒരാളുടെ സ്വകാര്യതകള്‍ അയാളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ്. അത് പരസ്യമാക്കണമെങ്കില്‍ വിവരം നല്‍കുന്നവരുടെ അംഗീകാരം വേണം. അങ്ങനെ അംഗീകാരം കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അതിനെ കുറിച്ച് പൂര്‍ണ ബോധ്യം ഉണ്ടായിരിക്കണം. ഇന്ത്യയിലെ ഒരാശുപത്രിയിലുള്ള ഒരു രോഗിയുടെ വിവരം ചേര്‍ന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യ വിവരം സര്‍ക്കാരിന് കരസ്ഥമാക്കണമെങ്കില്‍ പോലും അതിന് ധാരാളം നടപടിക്രമങ്ങളുണ്ട്
മലബാര്‍ കാന്‍സര്‍ സെന്ററിന് എസ് എന്‍ സി ലാവ് ലിനില്‍ നിന്ന് സൗജന്യമായി 98 ലക്ഷം രൂപ ലഭിക്കുമെന്ന് ഊര്‍ജമന്ത്രിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞതിന് സമാനമാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്ന് ബി ജെ പി പറഞ്ഞത് വെറുതെയല്ല.
ഒരു വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ അത് നിയമവകുപ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. നിയമ വകുപ്പ് കാണേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി പറഞ്ഞാല്‍
മതിയാകില്ല. നിയമസെക്രട്ടറി മുതിര്‍ന്ന ജില്ലാ ജഡ്ജിയാണ്. അദ്ദേഹത്തിന്റെ അറിവില്ലാതെ സര്‍ക്കാര്‍ ഒരു ആഗോള കരാറില്‍ ഏര്‍പ്പെട്ടെന്ന് പറഞ്ഞാല്‍ ഹൈക്കോടതിക്ക് സംശയം തോന്നുക സ്വാഭാവികമാണ്.
തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ സ്പ്രിംഗ്ലര്‍ കരാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അത് അടുത്തയാഴ്ച കോടതിയുടെ പരിഗണനക്ക് വരുമ്പോള്‍ സ്വാഭാവികമായും ഇത്തരം ചോദ്യങ്ങള്‍ ഉയരും.
സ്പ്രിംഗ്ലറിന് ആരോഗ്യ വിവരം കൈമാറ്റം ചെയ്യപ്പെട്ട ആളുടെ കേസ് ഹൈക്കോടതിയെ എത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരിക്കുകയാണ് കേരളം. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കപ്പെട്ട ന്യായവിചാരമാണ് നിലവിലുള്ളതെങ്കില്‍ സര്‍ക്കാര്‍ രക്ഷപ്പെടും.
സായാഹ്ന പത്രസമ്മേളനങ്ങളില്‍ കോവിഡ് രോഗികളുടെ കൃത്യമായ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നത് സ്പ്രിംഗ്ലര്‍ കമ്പനിയാണെന്ന് ഇടതുപക്ഷ നേതാവ് ആന്റണി രാജു ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ സമ്മതിച്ചു. കോവിഡ് ബാധിച്ച ഒരാളുടെ പേര് മാധ്യമങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നല്‍കാറില്ലാത്തപ്പോഴാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്. .
https://www.facebook.com/Malayalivartha























