ഹൗസ്‌ബോട്ട് എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അടിത്തട്ടില്‍ നിന്നു പുക

കുമരകത്ത് ചീപ്പുങ്കലിനു സമീപം ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഹൗസ്‌ബോട്ടിനു തീ പിടിച്ചു.
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമ കമ്പിച്ചിറ അനീഷിനു പുക ശ്വസിച്ചു ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാഴ്ചയായി ഹൗസ്‌ബോട്ട് സര്‍വീസ് നടത്തുന്നില്ല.
രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നതു പതിവായിരുന്നു.
ഇന്നലെ രാവിലെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ അടിത്തട്ടില്‍ നിന്നു പുക ഉയരുകയായിരുന്നു.
നാട്ടുകാര്‍ എത്തി വെള്ളം ഒഴിച്ചെങ്കിലും ഫയര്‍ ഫോഴ്‌സാണു തീ പൂര്‍ണമായി കെടുത്തിയത്.
https://www.facebook.com/Malayalivartha























