Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

കെ.എം.ഷാജി എം.എല്‍.എ.ക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴ വാങ്ങിയവര്‍ മാത്രമല്ല കൊടുത്തവരും അഴിമതി നടത്തിയതിന്റെ പരിധിയില്‍ വരാന്‍ സാധ്യത

20 APRIL 2020 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് ഇടവെച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാണ് നീക്കത്തിന് പിന്നിലെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. കെ.എം.ഷാജി എം.എല്‍.എ.ക്കെതിരെ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴ വാങ്ങിയവര്‍ മാത്രമല്ല കൊടുത്തവരും അഴിമതി നടത്തിയതിന്റെ പരിധിയില്‍ വരാന്‍ സാധ്യത.

നിയമനത്തിന് കോഴ നല്‍കിയ അധ്യാപകന്‍, അത് വാങ്ങിയ മാനേജ്മെന്റ്, മാനേജ്മെന്റില്‍നിന്ന് പിന്നീട് കൈപ്പറ്റിയ എം.എല്‍.എ., കോഴ്സ് അനുവദിപ്പിക്കാനായി സ്വാധീനം ചെലുത്തിയ പ്രാദേശിക നേതൃത്വം എല്ലാം വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വന്നേക്കും.


അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് അനുവദിച്ചതിന് കെ.എം.ഷാജി എം.എല്‍.എ. 25 ലക്ഷംരൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യറോ ആണ് കേസ് ഫയല്‍ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അതേസമയം കേസ് മുറുകുമ്പോള്‍ കോഴ വാങ്ങിയവര്‍ മാത്രമല്ല കൊടുത്തവര്‍ക്കെതിരെയും വിജിലന്‍സിന് കേസെടുക്കേണ്ടിവരും. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കിയതായി വിജിലന്‍സ് പറയുന്നു. ആ 25 ലക്ഷത്തിന്റെ ഉറവിടവും മാനേജ്മെന്റ് വെളിപ്പെടുത്തണം. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്ന് മാനേജ്‌മെന്റ് പറഞ്ഞുകഴിഞ്ഞു.

201314 കാലയളവില്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതിനു സ്‌കൂള്‍ മാനേജര്‍ മുസ്ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മറ്റിയെ സമീപിച്ചതായി പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അനുവദിച്ചാല്‍ ഒരു ടീച്ചര്‍ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മറ്റി ഓഫിസിന്റെ കെട്ടിടം നിര്‍മിക്കാനായി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. 2014ല്‍ കോഴ്‌സ് അനുവദിച്ചു. എന്നാല്‍ പണം നല്‍കേണ്ടെന്ന് കെ.എം.ഷാജി സ്‌കൂള്‍ മാനേജ്‌മെന്റിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതില്‍നിന്ന് പിന്തിരിഞ്ഞു.

പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ല്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് ഷാജിക്ക് നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‌ലിം ലീഗ് നേതൃത്വവും സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കിയത്. ഐയുഎംഎല്‍ അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവര്‍ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്.

2013-ല്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാനാവശ്യപ്പെട്ട് മാനേജ്മെന്റ് വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സ്‌കൂളിലെ ഒരു തസ്തികയ്ക്ക് വാങ്ങുന്ന പണത്തിന് തുല്യമായ തുക അഴീക്കോട് പൂതപ്പാറയില്‍ ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാനായി തരണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. 2014-ല്‍ പ്ലസ്ടു ലഭിച്ചു. വാഗ്ദാനംചെയ്ത തുകയ്ക്ക് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അവരെ കെ.എം.ഷാജി പിന്തിരിപ്പിച്ചു. പിന്നീടാണറിയുന്നത് ഷാജി 25 ലക്ഷം രൂപ നേരിട്ടുവാങ്ങിയെന്ന്. ഇതാണ് ഷാജിക്കെതിരെ പരാതി ഉയരാന്‍ കാരണം. ഇതുസംബന്ധിച്ച് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം. കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017-ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.

കോവിഡിന്റെ സാഹചര്യത്തില്‍ കേസ് വൈകുമെങ്കിലും പ്രതിസ്ഥാനത്ത് പ്രതിപക്ഷ എം.എല്‍.എ. ആയതിനാല്‍ സംഗതി വിവാദമാകുകയാണ്. മുഖ്യമന്ത്രി പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഷാജിക്കെതിരെയുള്ള കേസ് ഫയലില്‍ സ്വീകരിക്കുന്നത്.

അന്വേഷണം നടക്കുമ്പോള്‍ അധ്യാപകനിയമനത്തിന്റെ കോഴക്കണക്കുകള്‍പോലും പരിധിയില്‍ വന്നേക്കും. അധ്യാപക തസ്തികയ്ക്ക് കോഴ വാങ്ങി എന്നത് മാനേജ്മെന്റിനെതിരെ കേസാവും. ആ കോഴപ്പണം മാനേജ്മെന്റ് എം.എല്‍.എ.ക്ക് നല്‍കിയത് മറ്റൊരു അഴിമതിയാവും. ഭരണകക്ഷിയിലെ നേതാക്കള്‍ വിചാരിച്ചാല്‍ പ്ലസ്ടു കോഴ്സുകള്‍ സര്‍ക്കാരില്‍നിന്ന് സംഘടിപ്പിക്കാന്‍ കഴിയുന്നുവെന്നതും നിയമവിരുദ്ധമാണ്. ലക്ഷങ്ങള്‍ കോഴ വാങ്ങാനുള്ള സാഹചര്യത്തിനായി പ്ലസ്ടു കോഴ്സുകള്‍ സര്‍ക്കാര്‍ സ്വാധീനത്തില്‍ അനുവദിക്കുന്നത് കാലാകാലങ്ങളായി നടക്കുന്നതുമാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends