കോഴിക്കോട് ബീച്ച് ആശുപത്രിക്ക് ഫൈവ് പാര്‍ട്ട് ഹെമറ്റോളജി അനലൈസര്‍

രോഗികള്‍ക്ക് ലാബ് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ഫൈവ് പാര്‍ട്ട് ഹെമറ്റോളജി അനലൈസര്‍ ഗവ.മെഡിക്കല്‍ കോളജിനു സമീപം എംസിബിഎസ് സിയോണ്‍ പ്രോവിന്‍സ് ഗവ. ജനറല്‍ ആശുപത്രിയ്ക്ക് നല്‍കി.
5.5 ലക്ഷം രൂപ ചെലവു വരുന്ന ഫൈവ് പാര്‍ട്ട് ഹെമറ്റോളജി അനലൈസര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ.ജോസഫ് തോട്ടങ്കരയുടെ സാന്നിധ്യത്തില്‍ കലക്ടര്‍ സാംബശിവറാവു ഏറ്റുവാങ്ങി സൂപ്രണ്ട് ഡോ.വി.ഉമ്മര്‍ ഫാറൂഖിനു കൈമാറി.
എഡിഎം റോഷ്‌നി നാരായണന്‍, ഫാ.ഫ്രാന്‍സിസ് മൊറേലി, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.സച്ചിന്‍ ബാബു, ആര്‍എംഒ ഡോ.ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha























