'ടിക് ടോക്കിൽ കുഞ്ഞ് ടീച്ചറമ്മ ഹിറ്റായി' പിന്നാലെ എത്തി ടീച്ചറമ്മയുടെ ഫോൺ വിളി, അപ്രതീക്ഷിത വിളിയിൽ അമ്പരന്ന് മാതാപിതാക്കൾ

ആറുവയസുകാരി ആവർത്തന ചുരുങ്ങിയ സമയത്തിൽ ഒറ്റവീഡിയോ കൊണ്ട് കേരളക്കരയുടെ മനം കവർന്ന കുട്ടിക്കുറുമ്പി. ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും... എന്താ പെണ്ണിന് കുഴപ്പം..' നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തിയ തീപ്പൊരി പ്രസംഗത്തിലെ ഒരു ഭാഗം അവതരിപ്പിച്ച ആവർത്തനയെ ഇരുകയ്യും നീട്ടിയായിരുന്നു സൈബർ ലോകം മുഴുവനും ഏറ്റെടുത്തത്. ആ അഭിനയമികവിനെ കേരളമൊട്ടാകെ കയ്യടിച്ചുകൊണ്ടാണ് വരവേറ്റത് തന്നെ. പിന്നെ അവർത്തനയ്ക്ക് താരപദവിയാണ് നൽകിവരുന്നത്. അഭിനയത്തിൽ നോക്കിലും നിൽപ്പിലും വാക്കിലും ‘ടീച്ചറിനെ’ പകർത്തിയതുപോലെ ആയിരുന്നു ഈ കുട്ടിക്കുറുമ്പിയുടെ അവതരണം എന്നത്.
അങ്ങനെ പാലക്കാട് ചിറ്റൂർ സ്വദേശിനി കൂടിയായ ആവർത്തന എന്ന ഈ ആറ് വയസുകാരി എല്ലാവര്ക്കും സുപരിചിതയാണ്. അതോടൊപ്പം തന്നെ ആവർത്തനയുടെ വീഡിയോ കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. എന്നാലിതാ ആരോഗ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് ആവർത്തന എന്ന കുഞ്ഞ് മിടുക്കിയെ. അതേസമയം മകളെ പ്രിയപ്പെട്ട ടീച്ചറമ്മ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന് ആഹ്ലാദത്തിലാണ് ആവർത്തനയുടെ അച്ഛൻ ശബരീഷും അമ്മ ജിഷയും.
''മോളൂട്ടിയുടെ വീഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോൾ തീർച്ചയായും മോളെ കാണും. ഞാൻ പോലും അറിയാതെയാണ് അന്ന് സഭയിൽ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോൾ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി...'’ എന്നാണ് ആവർത്തനയോട് മന്ത്രി പറഞ്ഞതായി ശബരീഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ആവർത്തന ഇതിനുപിന്നിൽ കഠിനപ്രയത്നമാണ് നടത്തിയത് തന്നെ. അങ്ങനെ മൂന്ന് നാല് ദിവസമെടുത്താണ് ആരോഗ്യമന്ത്രിയുടെ തീപ്പൊരി പ്രസംഗം ഈ മിടുക്കി പഠിച്ചെടുത്തത് തന്നെ. ആ മെയ്വഴക്കവും അതോടൊപ്പം തന്നെ വാക്ചാരുതയും എല്ലാം തന്നെ വളരെ ഏറെ കൃത്യമായി പ്രതിഭലിപ്പിക്കുകയാണ് ചെയ്തത്. ഈ വീഡിയോ ശബരീഷാണ് എടുത്തത്. ആവർത്തനയുടെ കറുത്ത ടീ ഷർട്ടിന് മുകളിൽ ജിഷയുടെ ഷാൾ ചുറ്റി കണ്ണടയും വച്ചാണ് മന്ത്രിയുടെ ലുക്ക് ഏകദേശം ചെയ്തെന്ന് ശബരീഷ് പറയുന്നു. അതോടൊപ്പം തന്നെ ആവർത്തന നിരവധി വീഡിയോകൾ ചെയ്ത് ഇതിന് മുമ്പും സമൂഹമാധ്യമങ്ങളിൽ താരമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























