വില്‍പനയ്ക്കായി സൂക്ഷിച്ച 18 ടണ്‍ രാമച്ചവും വീടും കത്തിനശിച്ചു

പാലക്കാട്, വെളിയങ്കോട് പാലപ്പെട്ടി തങ്ങള്‍പടിയില്‍ വീടും 13 ലക്ഷം രൂപയുടെ രാമച്ചവും കത്തിനശിച്ചു. വില്‍പനയ്ക്കായി സൂക്ഷിച്ച 18 ടണ്‍ രാമച്ചവേരും തങ്ങള്‍പടി കറുത്തേടത്ത് മോഹനന്റെ വീടും ഇന്നലെ വൈകിട്ടാണ് കത്തിനശിച്ചത്.
വീടിനുള്ളില്‍ ഉണ്ടായിരുന്ന 3 തൊഴിലാളികള്‍ തീ പടരുന്നതുകണ്ട് ഓടി രക്ഷപ്പെട്ടു. പൊന്നാനിയില്‍നിന്നും ഗുരുവായൂരില്‍നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയുടെ 4 ഫയര്‍ എന്‍ജിന്‍ രണ്ടര മണിക്കൂറുകൊണ്ടാണ് തീയണച്ചത്.
വിളവെടുത്ത രാമച്ചം സൂക്ഷിച്ചിരുന്നത് ആള്‍ത്താമസമില്ലാത്ത വീട്ടിലായിരുന്നു. ഓടു മേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി വില്‍പന നടത്താന്‍ സൂക്ഷിച്ചിരുന്ന രാമച്ച വേരാണ് കത്തിനശിച്ചത്. വീടും രാമച്ചവും ഉള്‍പ്പെടെ 28 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. പൊന്നാനി അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫിസര്‍ പി.നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
https://www.facebook.com/Malayalivartha























