പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു... കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

പോലീസ് ബൈക്ക് പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടുറോഡില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് ആത്മഹത്യയ്ക്ക് മരിച്ചത്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് പോലീസ് ബൈക്ക് പിടിച്ചെടുത്തത്. 75 ശതമാനം പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
നിരോധനാജ്ഞ ലംഘിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് പിടികൂടുകയും ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലാക്കി. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുന്‍പ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























