ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം... കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ്

ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരും.
തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം വേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയിരുന്നു.
" f
https://www.facebook.com/Malayalivartha























