പോലീസ് ജീപ്പ് കണ്ട് ഭയന്നോടിയ മധ്യവയസ്‌ക്കനെ മരിച്ചനിലയില്‍ കണ്ടെത്തി

പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ മധ്യവയസ്‌കനെ കണ്ടല്‍കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീഴാറ്റിങ്ങല്‍ തിനവിള കമല മന്ദിരത്തില്‍ വിക്രമനാണ് (55) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം ഉണ്ടായത്. വിക്രമന്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാമനപുരം നദീ തീരത്ത് അയന്തി കടവില്‍ ചീട്ട് കളിക്കവെ റോഡിലൂടെ പൊലീസ് ജീപ്പ് വരുന്നത് കണ്ടു. ഇരുന്നൂറു മീറ്റര്‍ അകലെയുള്ള റോഡിലാണ് ജീപ്പ് കണ്ടത്. ഇവര്‍ക്ക് അരികിലേക്കാണ് വരുന്നതെന്ന് കരുതി ഇവര്‍ പലവഴിക്ക് ഓടി.ജീപ്പ് പോയതിനു ശേഷം എല്ലാവരും മടങ്ങിവന്നെങ്കിലും വിക്രമനെ കണ്ടില്ല.
തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് കണ്ടല്‍കാട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കടയ്ക്കാവൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവര്‍ ഇരുന്ന സ്ഥലത്തേക്ക് പോയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
" f
https://www.facebook.com/Malayalivartha























