Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

''കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അർപ്പണബോധത്തിന്റെ, ആത്മാർത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം..'' ; കേരളപോലീസിന് ആദരമർപ്പിച്ച് ഷാജി കൈലാസ്

20 APRIL 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

കോറോണയെ കേരളം മുഴുവനും ഒരുമിച്ച് നിന്ന് പോരാടുമ്പോഴും മുൻപന്തിയിലുള്ള കേരള പൊലീസിന് അഭിനന്ദനവുമായ് സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുകയാണെന്നും ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണവും ശാസനയും സ്നേഹം നിറഞ്ഞ കരുതലുമായ് അവർ രോഗാണുവിന് എതിരെ പോരാടുകയാണെന്നും എന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

'ഞങ്ങളുടെ സ്വന്തം പൊലീസ്' എന്നു തുടങ്ങുന്ന കുറിപ്പിൽ സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടാകാതെ പോയതിന് പ്രധാനകാരണം പൊലീസ് തീർത്ത വേലികൾ തന്നെയാണെന്നാണ് ഷാജി കൈലാസ് അവകാശപ്പെടുന്നത്. അതോടൊപ്പം തന്നെ കേരളത്തിന്റെ ഇനിയുള്ള ചരിത്രത്തിൽ സുവർണ്ണ ഏടുകളിൽ ഒളിമങ്ങാത്ത ഒരു അധ്യായമാണ് പൊലീസുകാർ ഇപ്പോൾ രചിച്ചു കൊണ്ടിരിക്കുന്നതെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....

"ഞങ്ങളുടെ സ്വന്തം പോലീസ്"

ചില ഗുണങ്ങൾ ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവൻ ഒരു മഹായുദ്ധത്തിൽ ഏർപ്പെടുമ്പോൾ... ലോകത്തേയും രാജ്യത്തേയും വിസ്മയിപ്പിച്ചുകൊണ്ട് കേരളം ആദ്യ വിജയത്തിൻറെ ഒലിവ് കിരീടം ചൂടുമ്പോൾ... ആ പോരാട്ടത്തിൽ മുന്നണി പോരാളിയായി തീർച്ചയായും ഇവർ ഉണ്ട്... പൊരിവെയിലിന്റെ തൃഷ്ണയിൽ കർത്തവ്യത്തിന്റെ കർമ്മനിരതമായ പുതിയ ഏടുകൾ രചിച്ച് വിജയത്തിൻറെ പുതിയ മഴവില്ലുകൾ വിരിയിച്ച് നമ്മുടെ പോലീസ്..... കേരള പോലീസ്......!

എത്ര സാന്ദ്രവും എന്നാൽ സങ്കീർണവുമായ മിഷനാണ് ഇവർ നെഞ്ചിലേറ്റിയത്. ഓരോ പ്രദേശത്തിന്റെയും അതിർത്തികളിൽ ബോധവൽക്കരണത്തിന്റെയും ശാസനയുടെയും സ്നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവർ രോഗാണുവിന് എതിരെ പോരാടി. സമൂഹ വ്യാപനം കേരളത്തിൽ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീർത്ത വേലികൾ തന്നെയാണെന്ന് ഞാൻ പറയും. ഈസ്റ്ററും വിഷുവും ഇവർ റോഡരികിലാണ് ആഘോഷിച്ചത്.

അതും മിക്കവാറും പട്ടിണി നിന്നുകൊണ്ടുതന്നെ. ഇവർക്ക് വീടുകൾ ഉണ്ടായിരുന്നു, സൗകര്യങ്ങൾ ഉണ്ടായിരുന്നു, ബന്ധുമിത്രാദികൾ ഉണ്ടായിരുന്നു, എന്നിട്ടും അതൊക്കെ അവർ വേണ്ടെന്നുവച്ചു. നമുക്കുവേണ്ടി... നമ്മുടെ നാടിൻറെ രക്ഷയ്ക്ക് വേണ്ടി...

കാക്കി ഇപ്പോൾ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അർപ്പണബോധത്തിന്റെ, ആത്മാർത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം.. ഈ പോരാട്ടം ഫീൽഡിൽ നിന്ന് വിജയിപ്പിക്കാൻ പോരാടിയവരേ.. നിങ്ങൾക്ക് എന്റെ അഭിവാദ്യം. കേരളത്തിൻറെ വരുംകാല ചരിത്രത്തിൽ സുവർണ്ണ ഏടുകളിൽ ഒളിമങ്ങാത്ത ഒരു അധ്യായമാണ് നിങ്ങൾ ഇപ്പോൾ രചിച്ചു കൊണ്ടിരിക്കുന്നത്.
HAT'S OFF
A BIG SALUTE......

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends