Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

''കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട...''; സർക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെ രൂക്ഷമായി പ്രതികരിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്ബുക് പോസ്റ്റ്

20 APRIL 2020 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍

കേരളം മുഴുവനും ഒത്തൊരുമയോടെ നിൽക്കേണ്ട ഈ കോറോണക്കാലത്ത് വിവാദങ്ങളിൽ മുഴുകി ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളിൽ മുഴുകുകയാണ്. ഒത്തൊരുമിച്ച് മുന്നേറിയാൽ തന്നെ കൊറോണ ബാധിതരുടെ കണക്കുകള്‍ കുറഞ്ഞുവരികയും ചെയ്‍തിരുന്നു. എന്നാലിപ്പോൾ ഇതാ ഇപ്പോള്‍ സ്‍പിംക്ലര്‍ വിവാദമാണ് കണക്കുന്നത്.

അത്തരത്തിൽ ഗവണ്‍മെന്റിനെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെ രൂക്ഷമായി പ്രതികരിച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയതും സിനിമ ആരാധകര്‍ക്കിടയില്‍ വളരെ ചര്‍ച്ചയായിട്ടുണ്ട്.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം എങ്ങനെ;

ഇന്നലത്തെ ദിവസം മലയാളത്തിലെ മുഴുവൻ വാർത്താചാനലുകളും കണ്ടു. ഇന്ന് പത്രങ്ങളും. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു. ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട. വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്‍നമല്ല. കേരളം ഇനിയങ്ങോട്ട്‌ എങ്ങിനെ എന്ന ചോദ്യം പോലും പ്രസക്തമല്ല. Everything stands resolved.

നമുക്ക്‌ മുമ്പിൽ ഒരേയൊരു ഭീഷണി മാത്രം. സ്‍പിംക്ലര്‍ എന്ന ഒരു അമേരിക്കൻ കമ്പനി നമ്മുടെ മുഴുവൻ വിവരങ്ങളും ചോർത്തി മരുന്നു കമ്പനികൾക്ക്‌ വിറ്റുകൊണ്ടിരിക്കുന്നു. പ്രതിരോധിച്ചേ പറ്റൂ. നമ്മുടെ പ്രൈവറ്റ്‌ ഡാറ്റ നമ്മുടേത്‌ മാത്രമാണ്‌. നമ്മൾ അത്‌ ഒറ്റയൊരുത്തനും വിട്ടു കൊടുക്കില്ല. ഒരാളുടെ ആരോഗ്യസംബന്ധമായ ഡാറ്റക്ക്‌ അങ്ങ്‌ UK യിൽ 1000 പൗണ്ട്‌ വിലയുണ്ടെന്ന് നമ്മളോട്‌ പറയുന്നത്‌, നമ്മളെ ഭരിച്ച ഒരു മുൻമന്ത്രിയാണ്‌. അദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ളവരെ പോലെ ചുമ്മാ അഞ്ഞാപിഞ്ഞാ കണക്കൊന്നും പറയില്ല. ഒരു വ്യക്തിയുടെ മൂല്യം നല്ല കിറുകൃത്യമായി അളന്ന് തൂക്കിനിശ്‌ചയിക്കുന്ന ഏണസ്റ്റ്‌ ആന്റ്‌ യങ്ങ്‌ എന്ന ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അക്കൗണ്ടിംഗ്‌ കമ്പനികളിലൊന്നിൽ നിന്ന് കിട്ടിയ ആധികാരിക വിവരമാ അദ്ദേഹം പങ്കുവെയ്ക്കുന്നത്‌.

ഇനിയുള്ളത്‌ തികച്ചും വ്യക്തിപരം. എന്റെ സ്വകാര്യ ഡാറ്റ എനിക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. എനിക്ക്‌ ഫെസ്ബുക്ക്‌, റ്റ്വിറ്റർ, ഇൻസ്റ്റാഗ്രാം, വാറ്റ്സപ്പ്‌, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ നിരവധി അക്കൗണ്ടുകൾ ഉണ്ട്‌. എയർറ്റെൽ, ജിയൊ, ഏഷ്യാനെറ്റ്‌ തുടങ്ങിയ കണക്റ്റിവിറ്റികളുമുണ്ട്‌. പതിവായി പോവുന്ന കിംസ്‌, ആസ്റ്റർ തുടങ്ങിയ ആശുപത്രികളിലും, DDC ലാബിലും എന്റെ health data ഉണ്ട്‌. എനിക്ക്‌ ആധാറും പാൻ കാർഡും സിബിൽ സ്കോർ ബെയ്സ്ട്‌ ക്രെഡിറ്റ്‌ റേറ്റിങ്ങുമുണ്ട്‌. എന്റെ പ്രൈവറ്റ്‌ ഡാറ്റയുടെ കാര്യം കട്ട പൊക. ഇപ്പൊഴാണേ ഷൂട്ടിങ്ങുമില്ല, തീയറ്ററുമില്ല. അപ്പൊഴാണീ ചിന്ത. എന്നോ കൈമോശം വന്ന എന്റെ സ്വകാര്യ ഡാറ്റ സ്‍പിംക്ലര്‍ അടിച്ചു മാറ്റി വിൽക്കുന്നതിനു മുമ്പ്‌ എനിക്ക്‌ വിൽക്കണം. ഞാൻ തയ്യാർ. 999 പൗണ്ട്‌ തന്നാൽമതി. ബാറ്റാ ചെരുപ്പു കമ്പനിയുടെ പ്രൈസിങ്ങ്‌ രീതിയോടാ എന്റെയൊരു affinity. MNCs, the bid is open.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (18 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (28 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (39 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

Malayali Vartha Recommends