Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ടുക്കളയുടെ വാതിൽപ്പടിയിൽ നിന്ന് ഒരു ചുവട് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു

09 MAY 2020 01:43 PM IST
മലയാളി വാര്‍ത്ത

കടുവയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട മേടപ്പാറ ഈട്ടിമൂട്ടിൽ ജീവൻരാജിന് ഇനിയും നടുക്കം മാറിയിട്ടില്ല. അടുക്കളയുടെ വാതിൽപ്പടിയിൽ നിന്ന് ഒരു ചുവട് കൂടി മുന്നോട്ട് വച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.  വീടിനു പുറത്ത് ശബ്ദം കേട്ട് കഴിഞ്ഞ ദിവസം രാത്രി 11.30ന് ആണ് ജീവൻരാജ് പുറത്തിറങ്ങിയത്. അടുക്കളയുടെ വാതിൽ തുറന്ന്  ഒരു ചുവടുമുന്നോട്ട്  വയ്ക്കാൻ തുടങ്ങുമ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്... വീടിന്റെ ഭിത്തിയോട് ചേർന്ന് കഴുകാൻ വച്ചിരുന്ന തോർത്ത് കടിച്ചുകൊണ്ട് കടുവ കിടക്കുന്നു. ധൈര്യം സംഭരിച്ച് സാവധാനം ശബ്ദമുണ്ടാക്കാതെ പിന്നിലേക്ക് മാറി കതക് അടച്ചു.

പിന്നീട് പിതാവ് റെജിമോനെ വിളിച്ചുണർത്തി വിവരം പറയുകയായിരുന്നു.. ഇരുവരും അടുക്കളയുടെ പാതകത്തിന് മുകളിൽ കയറി ജനലിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ കടുവ അവിടെത്തന്നെയുണ്ട്. ഇവരുടെ കാൽ തട്ടി അടുക്കളയിൽ പാത്രം വീണപ്പോൾ കടുവയുടെ ശ്രദ്ധ വീടിനകത്തേക്കായി. വീട്ടുകാർ കടുവയുടെ സാന്നിധ്യം സമീപവാസികളെയും വനംവകുപ്പ്, പൊലീസ് അധികൃതരെയും അറിയിച്ച് ആളുകൾ എത്തിയപ്പോഴേക്കും കടുവ നടന്നുമറഞ്ഞിരുന്നു . സമീപമുള്ള പുളിമൂട്ടിൽ സുരേഷിന്റെ വീടിന്റെ പരിസരങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. മേടപ്പാറ തോട്ടത്തിലെ കന്റീൻ പരിസരങ്ങളിലും കടുവയുടെ കാൽപ്പാട് തെളിഞ്ഞിട്ടുണ്ട്  


കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു.ഇതേ തുടർന്ന്   പ്ലാന്റേഷൻ കോർപറേഷന്റെ മേടപ്പാറ റബർ എസ്റ്റേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.. കടുവയുടെ സാന്നിധ്യം വീണ്ടും അറിഞ്ഞതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്തിലെ 1, 2 വാർഡുകളിലാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  പ്ലാന്റേഷൻ കോർപറേഷന്റെ  റബർ മരങ്ങൾ പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തിവരുകയായിരുന്ന ഇടുക്കി കഞ്ഞിക്കുഴി പ്രഭാ സിറ്റി വടക്കേൽ വിനീഷ് മാത്യു (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ടാപ്പിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച 12 മണിയോടെയായിരുന്നു സംഭവം.
പുലിയാണ് വിനീഷിനെ ആക്രമിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ വ്യാഴാഴ്ച വൈകിട്ട് വനപാലക സംഘവും നാട്ടുകാരും സമീപ ഭാഗത്ത് കടുവയെ കാണുകയായിരുന്നു. അന്നു രാത്രി ജനവാസ മേഖലയിലെ വീടിന്റെ അടുക്കള ഭാഗത്ത് വീട്ടുകാർ കടുവയെ വീണ്ടും കണ്ടു. പിന്നീട് തോട്ടത്തിലെ കന്റീൻ പരിസരത്തും കടുവയെത്തി. ഇതേ തുടർന്ന്  വനംവകുപ്പ് റബർ തോട്ടത്തിൽ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. വനംവകുപ്പും പൊലീസും പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൂന്നോടെ വിനീഷിന്റെ മൃതദേഹം പ്രഭാ സിറ്റിയിലെ വീട്ടിൽ എത്തിച്ചു.

തുടർന്ന് സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തി.  സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ നടപടികൾക്കായി ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയിൽ കെ.യു.ജനീഷ് കുമാർ എംഎൽഎ, വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യു അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗം ചേർന്നു. കടുവയുടെ സാന്നിധ്യമുണ്ടായാൽ അറിയിക്കുന്നതിനായി തണ്ണിത്തോട് പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറുംപ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (16 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (50 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (58 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends