മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..

നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടക്കുമ്പോൾ..പോലീസിന്റെ തുടക്കത്തിലെ നീക്കമാണ് പ്രതിയെ വേഗം കുടുക്കാൻ സഹായിച്ചത് . പോലീസിന്റെ 'ആക്ഷന്‍ ഹീറോ' വീണ്ടും സൂപ്പറായി..... സുഹൈലിന്റെ കളിപ്പണികള്‍ പൊളിഞ്ഞത് DYSP ബൈജു പൗലോസിന്റെ വരവോടെ നെടുമ്പാശ്ശേരി ദുരന്തത്തില്‍ അട്ടിമറി നീക്കങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഡിവൈഎസ്പിയുടെ ജാഗ്രത .പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍.
സ്വാധീനങ്ങളെല്ലാം കാറ്റില്‍പ്പറത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കുടുക്കിയ മിടുക്കിന് പിന്നിലെ കഥ. കൊച്ചി നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ ജീവനെടുത്ത ക്രൂരമായ കാറപകടത്തിന്റെ ഞെട്ടലില്‍ നിന്നും നാട് ഇനിയും മുക്തമായിട്ടില്ല. ഈ കേസില്‍ പ്രതിയായ സുഹൈല്‍ സജീവും കൂട്ടുകാരനും ഇപ്പോള്‍ കാക്കനാട് കറക്ഷണല്‍ ഹോമില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍, ഈ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ യാതൊരു പഴുതും നല്‍കില്ലെന്ന് ഉറപ്പാക്കിയത് പോലീസിന്റെ മുന്‍നിര ഓഫീസര്‍ ഡിവൈഎസ്പി ബൈജു പൗലോസാണ്. സംഭവം നടന്നയുടന്‍ തന്നെ സമാനതകളില്ലാത്ത വേഗതയിലാണ് ഈ ഉദ്യോഗസ്ഥന്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ കാട്ടിയ അതേ ജാഗ്രത വീണ്ടും കേരളം കണ്ടു.അപകടസ്ഥലത്ത് എത്തിയ ഉടന്‍ തന്നെ സുഹൈല്‍ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ ബൈജു പൗലോസ് കാണിച്ച ആര്‍ജ്ജവമാണ് കേസില്‍ വഴിത്തിരിവായത്. സ്വാധീനങ്ങളും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടന്നിരുന്നുവെങ്കിലും, ഡിവൈഎസ്പിയുടെ ഈ തത്സമയ വെളിപ്പെടുത്തല്‍ ആ നീക്കങ്ങളെല്ലാം ഒറ്റയടിക്ക് തകര്‍ത്തെറിഞ്ഞു.കേരള പോലീസിലെ എക്കാലത്തെയും വിശ്വസ്തനും കര്‍ക്കശക്കാരനുമായ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബൈജു പൗലോസ്.
വലിയ വിവാദങ്ങളും ഹൈപ്രൊഫൈല്‍ കേസുകളും സമര്‍ത്ഥമായി കൈകാര്യം ചെയ്ത് മുന്‍പും പ്രശസ്തനായിട്ടുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ തന്നെയാണ് നെടുമ്പാശ്ശേരി കേസിലും പ്രതികള്‍ക്ക് വിനയായി തീര്‍ന്നത്. സുഹൈല്‍ കുറ്റം ചെയ്തുവെന്നതിന് ശക്തമായ തെളിവുകള്‍ തുടക്കത്തില്‍ തന്നെ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.എയര്‍പോര്‍ട്ട് റോഡിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ പാഞ്ഞതെന്നും, ആ സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും പിന്നീട് പ്രതികളുടെ മൊഴിയില്‍ വ്യക്തമായതിന് പിന്നിലും ഈ ഉദ്യോഗസ്ഥന്റെ കൃത്യമായ ചോദ്യം ചെയ്യല്‍ തന്ത്രങ്ങളുണ്ട്.
ഒട്ടും സമയം കളയാതെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ അദ്ദേഹം നല്‍കിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് കേസിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ പോലീസിന് മുന്‍തൂക്കം നല്‍കിയത്.പ്രായം കുറവായതുകൊണ്ട് മാത്രം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും, നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും തെളിയിക്കുന്നതായിരുന്നു സംഭവസ്ഥലത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. ഈ അന്വേഷണം പ്രതിക്ക് ശിക്ഷ ലഭിക്കുന്നത് വരെയുണ്ടാകും എന്ന് പ്രതീക്ഷിക്കാം..
https://www.facebook.com/Malayalivartha



























