ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

"വാപ്പയുടെ പണവും ലഹരിയും തലയ്ക്ക് പിടിച്ച്, രാത്രിയിൽ മൂന്ന് സാധാരണക്കാരായ ചെറുപ്പക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടത്തിൽ കേരളം തിളച്ചു മറിയുകയാണ്! എന്നാൽ, അതിനേക്കാൾ വലിയ ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രാത്രിയിൽ ജോലി കഴിഞ്ഞ് ചായ കുടിക്കാൻ പുറത്തിറങ്ങിയ ആ പാവം പെൺകുട്ടികളെ ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ അധിക്ഷേപിക്കുന്ന സദാചാര വിഷജന്തുക്കൾ അറിയാൻ... കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തിയ ആ മക്കൾ നിങ്ങളുടെ ഒക്കെ വീട്ടിലിരുന്ന് ലഹരിയടിക്കുന്ന സുഖലോലുപന്മാരെപ്പോലെയല്ല! പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ മനുഷ്യരെ കൊന്നൊടുക്കിയവന് കൊലക്കുറ്റം തന്നെ ചുമത്തണം. ഇരകളെ വീണ്ടും വേട്ടയാടുന്ന സൈബർ ക്രിമിനലുകൾ അറിയാൻ...
https://www.facebook.com/Malayalivartha

























