"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുപോലെ കോടികൾ വിലമതിക്കുന്ന പുത്തൻ കാറിലല്ല സുഹൈൽ മരണപ്പാച്ചിൽ നടത്തിയത്. അപകടമുണ്ടാക്കിയ ആഡംബര മിനി കൂപ്പർ കാർ സുഹൈലിന്റെ പിതാവ് മറ്റൊരാളിൽ നിന്ന് സെക്കൻഡ് ഹാൻഡ് (Second-hand) ആയി വാങ്ങിയതായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ പത്തൊൻപതാം വയസ്സിൽ സുഹൈൽ വാശിപിടിച്ച് ആവശ്യപ്പെട്ടതുകൊണ്ട് മാത്രം വീട്ടുകാർ വാങ്ങി നൽകിയതായിരുന്നു ഈ വണ്ടി. ഇതേ വണ്ടിയിലിരുന്ന് മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ മുൻപ് സുഹൈൽ പാഞ്ഞതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
"എന്റെ അച്ഛൻ പണം തന്ന് എല്ലാം ശരിയാക്കും, നിനക്കൊന്നും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല" എന്ന് പറഞ്ഞ് പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച പത്തൊൻപതുകാരൻ സുഹൈൽ സജീവിന്റെ അഹങ്കാരമെല്ലാം കാക്കനാട്ടെ ദുർഗുണ പരിഹാര പാഠശാലയിൽ എത്തിയതോടെ തകർന്നു തരിപ്പണമായിരിക്കുകയാണ്. സാധാരണ ജയിലുകളിലെ ലക്ഷ്വറി സെല്ലുകളോ എയർകണ്ടീഷണറോ ഇവിടെയില്ല. കാക്കനാട്ടെ ഈ കറക്ഷൻ ഹോമിൽ എത്തിയ ആദ്യ രാത്രിയിൽ കടുത്ത കൊതുകുകടിയും ചൂടും കാരണം പ്രതി സുഹൈൽ ഉറങ്ങാൻ കഴിയാതെ കരച്ചിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























