നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലുണ്ടായ മിനി കൂപ്പർ അപകടക്കേസിൽ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഗോപികയുടെ കുടുംബം വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേസിന് പുതിയ വഴിത്തിരിവ് നൽകിയിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉന്നത തലങ്ങളിൽ നിന്ന് രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ പ്രധാന ആക്ഷേപം. ഇതിനൊപ്പം, മൺമറഞ്ഞുപോയ യുവാക്കളെക്കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെയും കുടുംബാംഗങ്ങളും പൊതുസമൂഹവും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. കുട്ടികൾ രാത്രികാല പാർട്ട് ടൈം ജോലി കഴിഞ്ഞാണ് മടങ്ങിയതെന്നും, കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നുമാണ് ഇരകളുടെ കുടുംബം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























