മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

കൊച്ചി നഗരത്തെ നടുക്കിയ ആ വാഹനാപകടം നടന്നിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കേരളക്കരയിൽ ജനരോഷവും ചർച്ചകളും ആളിപ്പടരുകയാണ്. പ്രമുഖ വസ്ത്രാലങ്കാര സ്ഥാപനമായ 'ഇഹ ഡിസൈൻസ്' ഉടമകളുടെ മകൻ 19 വയസ്സുകാരനായ സുഹൈൽ സജീവ് ഓടിച്ച ആഡംബര മിനി കൂപ്പർ കാറിടിച്ച് മൂന്ന് നിരപരാധികളായ വിദ്യാർത്ഥികളുടെ ജീവനാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ പൊലിഞ്ഞത്.
എന്നാൽ ഈ ക്രൂരമായ ദുരന്തത്തിന് ശേഷവും, അപകടത്തിന് കാരണക്കാരായവരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ ആഴം മനസ്സിലാക്കാനോ, മരിച്ചവരുടെ കുടുംബങ്ങളോട് ഒരു വാക്ക് അനുശോചനം രേഖപ്പെടുത്താനോ തയ്യാറാകാത്ത ഇഹ ഡിസൈൻസ് മാനേജ്മെന്റിന്റെ ഔദ്യോഗിക നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
അപകടം നടന്ന് ദിവസങ്ങളോളം സോഷ്യൽ മീഡിയയിൽ സൈലന്റ് ആയിരുന്ന സ്ഥാപനം, ഒടുവിൽ മൗനം വെടിഞ്ഞ് പുറത്തുവിട്ട ഒരു കുറിപ്പാണ് ഇപ്പോൾ ജനങ്ങളെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. 'ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോസ്റ്റുകൾ പങ്കുവെക്കാൻ സാധിച്ചില്ല' എന്ന ന്യായീകരണത്തോടെയാണ് ഇഹ ഡിസൈൻസിന്റെ ഔദ്യോഗിക പേജിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് പേരുടെ ജീവൻ എടുത്ത ഒരു മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, പേജിലെ മൗനത്തെ വെറും 'സാങ്കേതിക പ്രശ്നം' എന്ന് വിളിച്ച് ലഘൂകരിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് പൊതുസമൂഹം ചോദ്യങ്ങൾ ഉന്നയിക്കുന്നത്.
ഒക്ടോബർ 11-ന് പുലർച്ചെ കൊച്ചി എയർപോർട്ട് റോഡിലാണ് ആ ദാരുണമായ സംഭവം നടക്കുന്നത്. രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയായ സുഹൈൽ സജീവ്, അമ്മ നൂഹ സജീവ് ജന്മദിന സമ്മാനമായി നൽകിയ ആഡംബര മിനി കൂപ്പർ കാറുമായി അമിതവേഗതയിൽ പായുകയായിരുന്നു. സുഹൈൽ മദ്യപിച്ചിരുന്നതായി സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ആരോപിക്കുന്നുണ്ട്, കൂടാതെ പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്. അപകടത്തിന് ശേഷം വണ്ടി നിർത്തി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു....
ഇഹ ഡിസൈൻസ് എന്ന സ്ഥാപനത്തെ വിശ്വസിച്ച്, അവിടെ ജോലി ചെയ്ത് ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരായ ജീവനക്കാരുണ്ട്. അവരുടെ അധ്വാനം കൂടിയാണ് ഈ ബ്രാൻഡിന്റെ വിജയം. എന്നാൽ ഉടമകളുടെ മകൻ വരുത്തിവെച്ച ഈ വലിയ തെറ്റും, അതിനോടുള്ള മാനേജ്മെന്റിന്റെ ഈ നിരുത്തരവാദപരമായ സമീപനവും കാരണം ആ പാവം ജീവനക്കാർക്ക് കൂടി നാണക്കേടായി മാറുന്നു.
പോസ്റ്റ് ഇങ്ങനെ...
ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പുതിയ പോസ്റ്റുകളും അപ്ഡേറ്റുകളും പങ്കുവെക്കാൻ സാധിച്ചിരുന്നില്ല. ഇതുമൂലം ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു.
എന്നിരുന്നാലും, നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ഓർഡറുകളുടെയും ഡിസ്പാച്ച് നടപടികൾ കൃത്യമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഞങ്ങളിൽ വിശ്വാസമർപ്പിച്ച് പിന്തുണയ്ക്കുന്ന ഓരോ കസ്റ്റമർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത്.
സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച്, കൂടുതൽ അപ്ഡേറ്റുകളുമായി ഞങ്ങൾ നിങ്ങളിലേക്ക് തിരിച്ചെത്തുന്നതാണ്.
നിങ്ങളുടെ ക്ഷമയ്ക്കും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹത്തോടെ,
Team IHA ഡിസൈൻസ്
https://www.facebook.com/Malayalivartha

























