ഒമാനില് വാഹനാപകടത്തില് മലയാളി വിദ്യാര്ഥിനിക്ക് ദാരുണാന്ത്യം

ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തില് 14 കാരിയായ മലയാളി വിദ്യാര്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകള് അലേനയാണ് മരിച്ചത്. ഇബ്ര ഇന്ത്യന് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥിനിയായിരുന്നു.
സിനാവ് ആശുപത്രിയില് നഴ്സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന. മകളെ ആശുപത്രിയില് ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാര് അപകടത്തില്പ്പെടുകയായിരുന്നു. അപകടത്തില് പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയില് പ്രവേശിപ്പിച്ചു. അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























