'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!

നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര്. അപകടത്തിൽ മരിച്ച പെൺകുട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ വാർത്താസമ്മേളനം നടത്തിയ കുടുംബത്തിനെതിരെ 'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്??? സർവ്വമംഗളാനീ ഭവന്തു' എന്ന പ്രതികരണവുമായി ശശികല ടീച്ചർ രംഗത്തെത്തി. തനിക്കെതിരെ ആരോപണം ഉന്നയിച്ച കുടുംബത്തിന്റെ വാർത്താസമ്മേളനം കണ്ട ശേഷമാണ് ശശികല ടീച്ചർ ഫെയ്സ്ബുക്കിലൂടെ മറുപടി കുറിച്ചത്.
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് ഗോപിക മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങൾ നടന്നിരുന്നു. ഇതിനു പിന്നിൽ കാറോടിച്ച പ്രതിയുടെ കുടുംബമാണെന്ന് ചൂണ്ടിക്കാട്ടി ഗോപികയുടെ പിതാവും കുടുംബവും വാർത്താസമ്മേളനം നടത്തിയിരുന്നു. മകൾക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
വാർത്താസമ്മേളനത്തിൽ 'വിഷകല' എന്ന പ്രയോഗം നടത്തിയതിനെ പരിഹസിച്ച ശശികല ടീച്ചർ, പെൺമക്കളുടെ എല്ലാ രക്ഷിതാക്കളോടും താൻ മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി. നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണമെന്ന് പറഞ്ഞതിനാണ് മാപ്പ് പറയുന്നതെന്നും, അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണമെന്നും രാത്രി പകലാക്കാമെന്നും നൈറ്റ് വാക്കുകളും നൈറ്റ് ലൈഫുകളും സജീവമാകട്ടെയെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് തനിക്കെന്നും, ആ ചങ്ങായി പറഞ്ഞ ഹിന്ദു-മുസ്ലിം എവിടെ നിന്നാണ് കിട്ടിയതെന്നും അത് വെച്ചാലല്ലേ ഒരു ഗുമ്മുണ്ടാവൂ എന്നും ശശികല ടീച്ചർ ചോദിച്ചു.
തന്നെ ഫോണിൽ വിളിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശികല ടീച്ചർ ഭീഷണിപ്പെടുത്തിയതായി ഗോപികയുടെ അച്ഛന്റെ സഹോദരൻ എംആർ അനിൽകുമാർ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ശശികല ടീച്ചറുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും, അത് വ്യാജമാണെങ്കിൽ അത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കാനായി അവർ ആദ്യം ഡിജിപിക്ക് പരാതി നൽകി പ്രസ്താവന പരസ്യമായി നിഷേധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സന്തപ്ത കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് എന്ന ഉമ്മാക്കി കാണിച്ച് തറ രാഷ്ട്രീയ കുതന്ത്രം ഇറക്കി പേടിപ്പിക്കേണ്ടതില്ലെന്നും അത്തരം പേടിയുള്ള കുടുംബമല്ല തങ്ങളുടേതെന്നും അനിൽകുമാർ വ്യക്തമാക്കി. ചെയ്യാത്ത കാര്യത്തിന്റെ പേരിലാണ് കുറ്റപ്പെടുത്തിയതെങ്കിൽ അക്കാര്യം തീർച്ചയായും പിൻവലിക്കാൻ തയ്യാറാണെന്നും, എന്നാൽ മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ പാലിക്കാൻ ആദ്യം പഠിക്കണമെന്നും സ്വന്തം പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പിൻവലിക്കാൻ ഡിജിപിക്ക് പരാതി നൽകിയിട്ട് ഭീഷണിയുമായി വരുന്നതാണ് മനുഷ്യത്വമെന്നും അനിൽകുമാർ കുറിച്ചു.
https://www.facebook.com/Malayalivartha

























