Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കോവിഡ് -19 വിതച്ച ആശങ്കകള്‍ക്കൊടുവില്‍ മാലിയില്‍ നിന്ന് സോണിയ ജന്മനാട്ടിലെ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തി.... ഐഎന്‍എസ് ജലാശ്വയില്‍ സോണിയ ജന്മനാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആറ്റുനോറ്റിരുന്ന കണ്‍മണിയും പിറന്നു... സോണിയയുടെ മാതൃദിനത്തിന് ഇരട്ടി സന്തോഷം

11 MAY 2020 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

സോണിയക്ക് ഇത് ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഇരട്ടി മധുരമുള്ള ദിവസങ്ങളാണ്. കോവിഡ് -19 വിതച്ച ആശങ്കകള്‍ക്കൊടുവില്‍ ജന്മനാട്ടിലെ സുരക്ഷിതത്വത്തിലേക്കു തിരിച്ചെത്തിയതിന്റെ ആശ്വാസത്തോടൊപ്പം, ജീവിതത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു..അതും മാതൃ ദിനത്തില്‍ തന്നെ.സന്തോഷിക്കാന്‍ ഇതില്പരം എന്ത് വേണം.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ജലാശ്വയില്‍ മാലദ്വീപില്‍ നിന്നു കൊച്ചിയിലെത്തിച്ച യുവതിയാണ് കരയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞിനു ജന്‍മം നല്‍കിയത് . തിരുവല്ല ഇരവിപേരൂര്‍ സ്വദേശിനി സോണിയ ജേക്കബിന് സിസേറിയനിലൂടെ ആണ്‍കുഞ്ഞു പിറന്നു. നാടിന്റെ സുരക്ഷിത വലയത്തിലെത്തിയതിനു പിന്നാലെ കുഞ്ഞനെക്കൂടി ലഭിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് സോണിയ ജേക്കബും കുടുംബവും. മാലിയില്‍ നഴ്‌സാണ് സോണിയ. കോവിഡ് ആശങ്ക പരത്തിയപ്പോള്‍ ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്കു എത്താനായി ആഗ്രഹിച്ചവരില്‍ സോണിയയും ഉണ്ടായിരുന്നു.എന്നാല്‍ ഐഎന്‍എസ് ജലാശ്വ സമുദ്രത്തിലൂടെ കുതിച്ചത് സോണിയ ഉള്‍പ്പെടെ നിരവതി പേരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ്

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ നേവി നടത്തിയ രക്ഷാപ്രവര്‍ത്തനമായ ഓപ്പറേഷന്‍ സമുദ്ര സേതുവാണ് സോണിയക്ക് നാട്ടിലേയ്‌ക്കെത്താന്‍ വഴിതുറന്നത്. യാത്രയ്ക്കിടെ കാര്യമായ പ്രശ്‌നമുണ്ടായില്ലെങ്കിലും തുറമുഖത്ത് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം കുഞ്ഞിന് അനക്കം കുറവുണ്ടോ എന്ന് അമ്മയ്ക്ക് സംശയം തോന്നിയിരുന്നു . ഇതേ തുടര്‍ന്ന് സോണിയയെ തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയ ആവശ്യമെന്നു തോന്നിയതിനാല്‍ കളമശ്ശേരിയില്‍ കിന്‍ഡര്‍ ആശുപത്രിയില്‍ ഇവരെ എത്തിക്കുകയായിരുന്നു.

വൈകീട്ട് 5.40 ന് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 36 ആഴ്ചയായിരുന്നു പ്രായം. അതിനാല്‍ എന്‍ഐസിയുവില്‍ അഡ്മിറ്റ് ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മുമ്പ് 6 തവണ അബോര്‍ഷന്‍ ആയിട്ടുള്ള സോണിയക്ക് ഇത് സന്തോഷത്തിന്റെ ദിവസമായി.

മാതൃ നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെയും മാതൃദിനത്തില്‍ അമ്മയാകാന്‍ കഴിഞ്ഞതിന്റെയും. സോണിയയുടെ ഭര്‍ത്താവ് ഷിജോ കേരളത്തില്‍ നഴ്‌സാണ്. സോണിയ - ഷിജോ ദമ്പതികളെ എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു. ഐഎന്‍എസ് ജലാശ്വ കപ്പലില്‍ 698 പേരാണ് കൊച്ചിയിലെത്തിച്ചത്. ഇതില്‍ 19 പേര്‍ ഗര്‍ഭിണികളായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (15 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (27 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends