Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ക്യാന്‍സര്‍ രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് പുതിയ വിവാഹം കഴിച്ച കെപിസിസി ജനറല്‍സെക്രട്ടറി ടി സിദീഖിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്

30 MARCH 2015 11:37 AM IST
മലയാളി വാര്‍ത്ത.

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

സിദ്ദീഖിന്റെ പുതിയ കല്യാണത്തെ അനുകൂലിച്ച്‌കൊണ്ടും പ്രതികൂലിച്ചുകൊണ്ടും സോഷ്യല്‍മീഡിയകളില്‍ കൂടി നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്. സിദ്ദീഖും പുതിയഭാര്യയും കൂടി ചേര്‍ന്ന് നാല് കുടുംബത്തെയാണ് വഴിയാധാരമാക്കിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയരുന്ന വിമര്‍ശനം. സിദ്ദിഖ് ഭാര്യയെയും മക്കളെയും മറ്റൊരു കുടുംബത്തെയും അനാഥമാക്കിയതിന് സിദ്ദീഖിന് ജനം മറുപടി കൊടുക്കുമെന്നും, പിഎ ഷറഫുനിസ യുവ കവിയല്ല യുവ കള്ളിയാണെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ പ്രധാന വിമര്‍ശനം.
സിദ്ദീഖ് തന്റെ ക്യാന്‍സര്‍ രോഗിയായ ഭാര്യയെ മൊഴിചൊല്ലി യുവ എഴുത്തുകാരിയും വിവാഹ മോചിതയുമായിരുന്ന കണ്ണൂര്‍ സ്വദേശിയായ പിഎ ഷറഫുനിസയെയാണ് വിവാഹം കഴിച്ചത്. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് സിദ്ദീഖിന്റെ ആദ്യ ഭാര്യ നസീമയായിരുന്നു. സിദ്ദീഖിനെതിരെ കടുത്ത ആരോപണങ്ങളാണ് നസീമ സോഷ്യല്‍ മീഡിയയില്‍ കൂടി ഉന്നയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, ഷാനി മോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തീര്‍ത്തു തരാന്‍ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കളോട് സിദ്ദീഖിന്റെ കാര്യം പറഞ്ഞിരുന്നെങ്കിലും അവര്‍ ചെവികൊണ്ടില്ലെന്നും നസീമ പറഞ്ഞു.
കോഴിക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്ബുക്കിലൂടെ സിദ്ദീഖിന്റെ വിവാഹത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഒരു മാസം തികയും മുമ്പ് വിവാഹം ചെയ്യാന്‍ മറ്റൊരു സ്ത്രീയെ റെഡിമെയ്ഡ് ആയി എങ്ങനെ ലഭിച്ചുവെന്നാണ് നസീമ ചോദിക്കുന്നത്. സിദ്ദിഖിന്റെ പുതിയ ഭാര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തുറന്ന കത്തിനൊപ്പം നസീമ പുറത്തുവിട്ടിരുന്നു.പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോള്‍ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ ചോദിച്ചു. തന്നെ ചതിച്ചതിന് സിദ്ദീഖ് ഒരുനാള്‍ മറുപടി പറയേണ്ടി വരുമെന്നും നസീമ പറഞ്ഞു. തന്റെ പേരുപറഞ്ഞ് സിദ്ദീഖ് കാസര്‍കോട്ട് വോട്ട് പിടിച്ചു. ക്യാന്‍സര്‍ രോഗിയായ ഭാര്യക്ക് വേണ്ടി ദുആ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹൃദയനന്മയുള്ള ഭര്‍ത്താവ് എന്ന കാപട്യം അഭിനയിച്ചതിനതിന് കാസര്‍കോട്ടുകാരോട് സിദ്ദീഖ് മാപ്പ് പറയണമെന്നും നസീമ ആവശ്യപ്പെട്ടു.സിദ്ദീഖിന്റെ തീരുമാനത്തിനെതിരെ നസീമ കോടതിയെ സമീപിച്ചിട്ടുണ്ട്.
നസീമയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ സീദ്ദീഖിനെതിരെ ഗുരുതര ആരോപണവുമായി പുതിയ ഭാര്യയുടെ ആദ്യ ഭര്‍ത്താവ് രംഗത്ത് വന്നു.നസീമയുടെ ആരോപണം സ്ഥിരീകരിക്കുന്നതാണ് കുറ്റിപ്പുറം സ്വദേശിയും മുന്‍ പ്രവാസിയുമായ സഫീര്‍ ഷാന്റെ ആരോപണവും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സഫീറും ഷറഫുന്നീസയും വിവാഹ മോചന കരാറില്‍ ഒപ്പിട്ടത്. അത് സിദ്ദിഖുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം മൂലമാണെന്നും പറയുന്നു. എന്നാല്‍ ഈ വര്‍ഷം ജനവരി 15നാണ് നസീമയെ സിദ്ദിഖ് മൊഴി ചൊല്ലിയത്. സഫീര്‍ ഖാന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തലാഖ് കത്തില്‍ നസീമയുടെ സ്വഭാവ ശുദ്ധിയെ സിദ്ദിഖ് ചോദ്യം ചെയ്യുന്നിടത്താണ് പ്രശ്‌നം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അടുത്ത വിവാഹത്തിനായി നസീമയെ കോണ്‍ഗ്രസ് നേതാവ് മൊഴി ചൊല്ലിയെന്നാണ് വ്യക്തമാകുന്നത്.
സിദ്ദിഖിന് തന്റെ ഭാര്യയായിരിക്കുമ്പോള്‍ തന്നെ ഷറഫുന്നീസയുമായി അടുപ്പമുണ്ടായിരുന്നു എന്ന ഗുരുതര ആരോപണമാണ് സഫീര്‍ ഷാന്‍ ഉന്നയിച്ചത്.ഗള്‍ഫില്‍ ആയിരുന്ന സമയത്ത് എന്റെ ബന്ധുക്കളും അവളുടെ നാട്ടുകാരുമെല്ലാം എന്നെ വിളിച്ച് ഷറഫുന്നിസയുടേയും സിദ്ദിഖിന്റേയും ബന്ധത്തെ പറ്റി പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കാന്‍ അന്ന് താന്‍ തയ്യാറായില്ല. ഖത്തറിലായിരിക്കെ എന്റെ ഫോണ്‍കോള്‍ അവള്‍ എടുക്കാതെ വന്നതോടെയാണ് എനിക്ക് ഈ വിഷയത്തില്‍ സംശയം ബലപ്പെട്ടത്.
വിളിച്ചാല്‍ തന്നെ തിരക്കിലാണെന്ന് പറഞ്ഞ് വേഗം ഫോണ്‍ കട്ട് ചെയ്യും. പിന്നെ ഞാന്‍ അറിയാതെ ഷറഫുന്നിസ ചില യാത്രകള്‍ ഒക്കെ നടത്തിയതായും വിവരം ലഭിച്ചു. അപ്പോഴൊന്നും അവരെ ഒഴിവാക്കണമെന്ന് എന്റെ മനസിന്റെ ചെറിയൊരു കോണില്‍ പോലും ഉണ്ടായിരുന്നില്ല. നാട്ടില്‍ പ്രശ്‌നം മൂര്‍ച്ഛിച്ചപ്പോള്‍ ഗള്‍ഫില്‍ നിന്നും തിരിച്ചുവരാനായി പിന്നെ ശ്രമം. അതും മൂന്ന് മാസം നീണ്ടു. പിന്നീടാണ് അതിന്റെ പിന്നിലും കോണ്‍ഗ്രസ്സ് ബന്ധമാണെന്ന് മനസിലായത്. നാട്ടില്‍ വന്നപ്പോഴാണ് 6 മാസം മാത്രം പ്രായമുള്ള രണ്ടാമത്തൈ മകന്‍ അസുഖം മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നത്. ഈ ദിവസങ്ങളില്‍ ആണ് സിദ്ദിഖുമായുള്ള എന്റെ ഭാര്യയുടെ ബന്ധത്തിന് നേരിട്ടുള്ള തെളിവ് ലഭിക്കുന്നത്.
പലപ്പോഴും അവള്‍ തന്റെ ഫോണ്‍ എന്നില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വച്ച് ഷറഫുന്നിസ ബാത്ത് റൂമില്‍ പോയപ്പോള്‍ നിര്‍ത്താതെ വന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ പലതും സിദ്ദിഖിന്റേയും അയാളുടെ പി എ രാജേഷിന്റേയും ആയിരുന്നു. പല സന്ദേശങ്ങളും ഭര്‍ത്താവ് എന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. എന്നിട്ടും ഞാന്‍ തുടര്‍ന്ന് പോകാന്‍ തന്നെ ആഗ്രഹിച്ചു. രണ്ട് മക്കളെ ഓര്‍ത്ത്. അത് നടക്കാതിരുന്നത് സിദ്ദിഖ് കാരണമായിരുന്നു. ഈ കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ സിദ്ദിഖും താനും വിവാഹമോചിതര്‍ ആയിരുന്നില്ല. മറ്റൊരുവന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് പറയുന്നില്ല.
ഷറഫുന്നിസയുമായി വിവാഹമോചനം പോലും ഭീഷണിയെ തുടര്‍ന്നാണ്. ഇന്റര്‍നെറ്റ് കോള്‍ മുഖേനെ ആയിരുന്നു ഭീഷണി. തന്നെ വേണ്ടാത്തവളെ തനിക്കെന്തിനാണ്. അവളെ അവളുടെ വഴിക്ക് വിടുക ഇതൊക്കെയായിരുന്നു നിരന്തരം വന്ന ഭീഷണി ഫോണ്‍ കോളുകളുടെ ഉള്ളടക്കം. എന്റെ സഹോദരന്റേയും എന്റെ കുടുംബത്തിന്റേയും നല്ല ഭാവിയെ കരുതിയാണ് പേടിച്ച് തലാഖ് ചൊല്ലാന്‍ താന്‍ തയ്യാറായതെന്നും സഫീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (6 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (11 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends